CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 3 Seconds Ago
Breaking Now

റീല്‍ കാണുന്നതിനിടെ ഇന്റര്‍നെറ്റ് പോയി; പ്രകോപിതയായി കീടനാശിനി കുടിച്ചു, രക്ഷിക്കാന്‍ ഭര്‍ത്താവ് ചാണകവെള്ളം നല്‍കി

മംഗ്ലോ ബായി എന്ന യുവതിയാണ് കീടനാശിനി കഴിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു

റീല്‍ കാണുന്നതിനിടെ പലതവണ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടതില്‍ പ്രകോപിതയായ യുവതി കീടനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഛത്തീസ്ഗഢിലെ കൊര്‍ബ ജില്ലയിലാണ് വിചിത്രമായ സംഭവം. മംഗ്ലോ ബായി എന്ന യുവതിയാണ് കീടനാശിനി കഴിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു.ഭക്ഷണം കഴിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ റീല്‍ കാണുകയായിരുന്നു മംഗ്ലോ ബായി. ഇതിനിടെ ഇന്റര്‍നെറ്റ് പലതവണ തടസ്സപ്പെട്ടതോടെ പ്രകോപിതയായ യുവതി ഫോണ്‍ നിലത്തടിച്ച് തകര്‍ത്ത ശേഷം മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് കീടനാശിനി കഴിക്കുകയായിരുന്നു.

അല്‍പസമയത്തിന് ശേഷം ഛര്‍ദിച്ച് പുറത്തുവന്ന യുവതിയില്‍ നിന്ന് കീടനാശിനിയുടെ ഗന്ധം അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങള്‍ കാര്യം മനസ്സിലാക്കി. അടിയന്തര സേവനങ്ങളെ വിവരമറിയിച്ച ശേഷം, സഹായം എത്തുന്നതുവരെ ഛര്‍ദിപ്പിക്കാനായി ഭര്‍ത്താവ് പ്രേംലാല്‍ സാരഥി യുവതിക്ക് ചാണകം കലര്‍ത്തിയ വെള്ളം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഞായറാഴ്ച യുവതി മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.