CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 12 Seconds Ago
Breaking Now

'ആരോ എഴുതിക്കൊടുത്തത് വിജയ് നോക്കി വായിക്കുന്നു, സഭയില്‍ കണ്ടത് റീലിനുള്ള പഞ്ച് ഡയലോഗുകള്‍ ; രൂക്ഷ വിമര്‍ശനവുമായി ഉദയനിധി

അഴിമതിയുടെ പേരില്‍ ജയിലില്‍ പോയ ചരിത്രം ഡി.എം.കെ മുഖ്യമന്ത്രിമാര്‍ക്കില്ല

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്‌നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി ആരോപിച്ചു. സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം 1970-കളിലെ കാര്യങ്ങള്‍ പറഞ്ഞ് വിഷയം തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഡി.എം.കെ വിമര്‍ശിച്ചു.

സോഷ്യല്‍ മീഡിയ റീലുകള്‍ക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകള്‍ പറയുക മാത്രമാണ് സഭയില്‍ വിജയ് ചെയ്തത്. സര്‍ക്കാരിയ കമ്മീഷനെ കുറിച്ച് സഭയില്‍ സംസാരിച്ച വിജയ്ക്ക് സര്‍ക്കാരിയ കമ്മീഷന്‍ എന്താണെന്ന് വിജയ്ക്ക് അറിയാമോ എന്ന് ഉദയനിധി ചോദിച്ചു. ആരോ എഴുതിക്കൊടുത്ത കാര്യങ്ങള്‍ നോക്കി വായിക്കുക മാത്രമാണ് വിജയ് ചെയ്യുന്നതെന്ന് ഉദയനിധി പരിഹസിച്ചു. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം എത്രയോ തവണ ഡി.എം.കെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്തിയിട്ടുണ്ട്. അഴിമതിയുടെ പേരില്‍ ജയിലില്‍ പോയ ചരിത്രം ഡി.എം.കെ മുഖ്യമന്ത്രിമാര്‍ക്കില്ല. എന്നാല്‍ യഥാര്‍ത്ഥ വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പിന്റെ കേസ് നേരിടുന്ന വ്യക്തിയാണ് വിജയ്. സ്വന്തം മന്ത്രിസഭയിലെ ലഹരി ഉപയോഗിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.