CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 1 Seconds Ago
Breaking Now

വയറുവേദനയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന കാരണം; യുവതിയുടെ വയറ്റില്‍ നിന്ന് 14 പേനകളും 5 സ്പൂണുകളും മെഴുകുതിരിയും നീക്കി

രണ്ട് ദിവസമായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഞെട്ടിക്കുന്ന വസ്തുക്കള്‍. ആന്ധ്രപ്രദേശിലെ നരസറാവുപേട്ടയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ നിരവധി പേനകളും തടി സ്പൂണുകളും മെഴുകുതിരിയും കണ്ടെത്തിയത്

രണ്ട് ദിവസമായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകളും സ്‌കാനിങ്ങും നടത്തിയപ്പോഴാണ് വയറ്റിനുള്ളില്‍ ഏകദേശം 20 വസ്തുക്കള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോ. പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം സങ്കീര്‍ണമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയ നടത്തി ഇവ പുറത്തെടുത്തു.

14 പേനകള്‍, 5 തടി സ്പൂണുകള്‍, ഒരു മെഴുകുതിരി എന്നിവയാണ് വയറ്റില്‍ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പത്തുവര്‍ഷമായി യുവതി മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.