CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 34 Seconds Ago
Breaking Now

മോഹന്‍ലാല്‍ ജീത്തു ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയും വേഷമിടും

മോഹന്‍ലാല്‍ ജീത്തു കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ തൃഷയാണ് നായികയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നായിക തൃഷയുടെ അനുജത്തി വേഷമാണ് ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയ്ക്ക് എന്നാണ് വിവരം. ഡിസംബര്‍ 16 ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കും. എറണാകുളവും ഇംഗ്ലണ്ടും കൊല്‍ക്കത്തയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ബിഗ് ബ്രദറിന്റെ അവസാന ഘട്ട ചിത്രീകരണം നവംബര്‍ 16ന് തുടങ്ങും.

 




കൂടുതല്‍വാര്‍ത്തകള്‍.