Breaking Now

ആളെ അറിയാതെ യുവതിയെ കൊളളയടിക്കാന്‍ ശ്രമം ; തോക്കു ചൂണ്ടിയ മോഷ്ടാവിന് പണി കൊടുത്ത് യുഎഫ്‌സി താരം

അപ്പാര്‍ട്ട്‌മെന്റിന്റെ മുമ്പില്‍ ടാക്‌സിയ്ക്കായി യുവതി കാത്തു നില്‍ക്കുമ്പോഴാണ് യുവാവ അടുത്തെത്തി തന്റെ കൈയ്യില്‍ തോക്കുണ്ട്, മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ പഞ്ഞിക്കിട്ട് യുവതി. ബ്രസീലിലെ റിയോ ഡെ ജനറോയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ മുമ്പില്‍ ടാക്‌സിയ്ക്കായി യുവതി കാത്തു നില്‍ക്കുമ്പോഴാണ് യുവാവ അടുത്തെത്തി തന്റെ കൈയ്യില്‍ തോക്കുണ്ട്, മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. മാര്‍ഷല്‍ ആര്‍ട്ടിസ്റ്റ് ഫൈറ്ററും, അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ ഷിപ്പ് താരവുമായ പോളിയാനാ വിയന എന്ന യുവതി അപ്പോള്‍ തന്നെ ഇയാളെ അടിച്ച് പണി തീര്‍ക്കുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കണ്ടെന്ന് മനസിലാക്കിയതോടെ അയാള്‍ എന്റെ അടുത്തേക്കെത്തി.. സമയം ചോദിച്ചു. സമയം ചോദിച്ച് കഴിഞ്ഞും അവിടെ നിന്ന് പോകാന്‍ അയാള്‍ തയ്യാറായില്ല, സംശയം തോന്നി. പിന്നീട് ഫോണ്‍ തരാന്‍ പറഞ്ഞു. കൈയ്യില്‍ ആയുധമുണ്ടെന്നും അനങ്ങരുതെന്നും പറഞ്ഞു. എന്റെ അടുത്തേക്ക് ചേര്‍ന്നു നില്‍ക്കുകയായിരുന്നു അയാള്‍. തോക്ക് എടുക്കാനുള്ള സമയം അയാള്‍ക്ക് ലഭിക്കില്ലെന്ന് ഞാന്‍ കണക്കുകൂട്ടി. എന്റെ ഇടിയേറ്റ് ഇയാള്‍ താഴെ വീണു. തോക്കിന്റെ രൂപത്തില്‍ കാര്‍ഡ് ബോര്‍ഡ് വെട്ടിയുണ്ടാക്കിയ തോക്കായിരുന്നു ഇത്, പോളിയാന വിയന പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.