CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 18 Seconds Ago
Breaking Now

ഇത് സുഖമുള്ള ഒരോര്‍മ്മയാണ്, സൗഹൃദചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

നീണ്ട  കാല സൗഹൃദത്തിന്റെ കൗതുക ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശനൊപ്പമുള്ള പഴയ ചിത്രം ലാല്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം സുഖമുള്ള ഓരോര്‍മ്മയാണ്. സിനിമാ സ്വപ്നങ്ങള്‍ കണ്ടത്,പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തില്‍ നിന്നാണ്...

ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ...ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ...

ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം....അദ്ദേഹം കുറിച്ചു.

പ്രിയദര്‍ശന്റെ 95ാം ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ തിയറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നൂറു കോടി മുതല്‍ മുടക്കിലിറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ആരാധകര്‍ കാത്തിരിക്കുകയാണ് കുഞ്ഞാലി മരയ്ക്കാറിനായി...

 




കൂടുതല്‍വാര്‍ത്തകള്‍.