CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes 13 Seconds Ago
Breaking Now

കുഞ്ഞ് മരിച്ചതറിയാതെ മൂത്ത കുട്ടി അടുത്ത് ; യുഎഇയില്‍ മലയാളിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍ സ്വദേശിയായ യുവതി റാസല്‍ഖൈമയില്‍ വ്യപാരിയായ ഭര്‍ത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്

മലയാളി കുടുംബത്തിലെ 9 മാസം പ്രായമുള്ള കുട്ടിയെ റാസല്‍ഖൈമ വില്ലയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.

തൃശൂര്‍ സ്വദേശിയായ യുവതി റാസല്‍ഖൈമയില്‍ വ്യപാരിയായ ഭര്‍ത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ അടുത്ത ബന്ധുക്കളും ഇതേ വില്ലയില്‍ തന്നെ വിവിധ മുറികളില്‍ താമസിക്കുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവം.

യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്‌ളാറ്റില്‍ ഒന്നുമറിയാതെ മരിച്ച കുട്ടിയ്ക്ക് അരികില്‍ ഇരിക്കുകയായിരുന്നു. ഭര്‍ത്താവിനേയും മറ്റു ബന്ധുക്കളേയും പോലീസ് കസ്റ്റഡിയില്‍ എട്ടുത്തതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.