CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 22 Seconds Ago
Breaking Now

കാമുകി തൂങ്ങിമരിച്ചു; ഹൃദയം തകര്‍ന്ന കാമുകന്‍ ദിവസങ്ങള്‍ക്ക് ശേഷം ട്രെയിന് മുന്നില്‍ ചാടിമരിച്ചു

2018 ജൂലൈയിലാണ് ഇരുവരും പ്രണയബന്ധത്തില്‍ പെടുന്നത്. ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് കുടുംബം നല്‍കുന്ന വിവരം.

കാമുകി വീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ ഹൃദയം തകര്‍ന്ന കാമുകന്‍ ട്രെയിന് മുന്നില്‍ ചാടിമരിച്ചു. വെയര്‍ഹൗസ് ജീവനക്കാരനായ 29കാരന്‍ ആഡം ഹൊവാര്‍ത്താണ് ജീവനൊടുക്കിയത്. 27കാരിയായ ഷോള്‍ സ്‌പെന്‍സറിനൊപ്പം ഡേറ്റിംഗിന് പോകാന്‍ ഒരുങ്ങിയ ദിവസം ഇവര്‍ മറ്റൊരാള്‍ക്കൊപ്പം പുറത്തുപോയിരുന്നു. 

ഇതിന് തൊട്ടടുത്ത ദിവസം യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഒരു കുട്ടിയുടെ അമ്മയായ ഷോള്‍ ആഡമിന് സന്ദേശം അയച്ചിരുന്നു. ആറ് ദിവസത്തിന് ശേഷം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വിഗാനില്‍ ട്രെയിന് മുന്നിലേക്ക് ചാടി ആഡം ആത്മഹത്യ ചെയ്തു. 

അവസാന നിമിഷം പിന്‍മാറാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെയാണ് ആഡം മരിച്ചത്. 2018 ജൂലൈയിലാണ് ഇരുവരും പ്രണയബന്ധത്തില്‍ പെടുന്നത്. ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് കുടുംബം നല്‍കുന്ന വിവരം. 

ഡേറ്റിംഗിന് പുറത്തുപോകാന്‍ നിശ്ചയിച്ച ദിവസം ഷോള്‍ ഇത് റദ്ദാക്കി. പിറ്റേന്ന് ഇവര്‍ തൂങ്ങിമരിച്ചെന്ന വിവരം കേട്ട ആഡമിന്റെ മനസ്സ് കൈവിട്ട് പോയെന്ന് അമ്മ ആന്‍ ലോയ്ഡ് കോടതിയില്‍ പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.