CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 33 Minutes 23 Seconds Ago
Breaking Now

എം ജി ശ്രീകുമാറുമായി തര്‍ക്കമുണ്ടായിരുന്നു ; വെളിപ്പെടുത്തി എം ജയചന്ദ്രന്‍

എം.ജിയും എം.ജെയും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍തന്നെ. എന്നാല്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കുമിടയില്‍ പിണക്കങ്ങളുണ്ടായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ തങ്ങളിരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് സമ്മതിച്ചിരിക്കുകയാണ് എം.ജയചന്ദ്രന്‍. അന്നത്തെ ആ പിണക്കത്തെ കുറിച്ച് ജയചന്ദ്രന്‍ പറഞ്ഞതിങ്ങനെ

''പ്രൊഫഷണലായി വര്‍ക്ക് ചെയ്യുമ്പോള്‍ അവിടെ പേഴ്‌സണലായിട്ടുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍ പ്രൊഫഷണലിസം ഉണ്ടാവില്ല. അതില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പേര്‍സണലായി കൂടെ വര്‍ക്ക് ചെയ്യുന്നവരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ശ്രീകുമാറേട്ടനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനെ കുറിച്ച് രണ്ടുപേരും സംസാരിച്ചു. തുടര്‍ന്ന് രമേഷ് പിഷാരടി ചെയ്ത സിനിമയ്ക്കു വേണ്ടി ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പിഷാരടിയും മണിയന്‍പിള്ള രാജുചേട്ടനും ഉണ്ടായിരുന്നു. അവരാണ് രണ്ട് പേരും ഒന്നുകൂടെ വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞത്.

പ്രൊഫഷണലായിട്ട് ആ പാട്ട് ശ്രീകുമാറേട്ടന്‍ പാടിയാല്‍ നന്നാവുമെന്ന് എനിക്കറിയാം. എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടായാലും അദ്ദേഹം ഒരു ഉഗ്രന്‍ പാട്ടുകാരനാണ്. ഞാന്‍ അതില്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അങ്ങനെ സിനിമയില്‍ ആ പാട്ട് പാടുന്നതില്‍ തെറ്റില്ലെന്ന് എനിക്ക് തോന്നി. തെറ്റിദ്ധാരണകളെ കുറിച്ച് സംസാരിച്ചു. ശേഷമാണ് ടോപ്പ് സിംഗറില്‍ വരുന്നത്. ഈ പരിപാടിയില്‍ വന്നപ്പോള്‍ ചേട്ടന്‌ കൂടുതല്‍ എന്നെ മനസിലാക്കാനും എനിക്ക് ചേട്ടനെ മനസിലാക്കാനും സാധിച്ചു. ഞങ്ങളെ യോജിപ്പിച്ചതില്‍ ടോപ് സിംഗറിലെ കുട്ടികള്‍ക്കും പങ്കുണ്ട്'എം.ജയചന്ദ്രന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.