CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 35 Minutes 25 Seconds Ago
Breaking Now

സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല ; സംസ്ഥാന കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനാണെന്ന് തെറ്റിദ്ധരിച്ചു ; ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി

ആരിഫ് മുഹമ്മദ് ഖാന്‍ പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി.

സംസ്ഥാനത്തെ അധികാരത്തിന്റെ കാര്യത്തില്‍ ചട്ടപ്രകാരവും ഭരണഘടനാപരമായും താന്‍ മുകളിലാണെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം മുഖപത്രി. ദേശാഭിമാനിയുടെ മുഖ പ്രസംഗത്തിലാണ് ഗവര്‍ണറെ വിമര്‍ശിച്ചിരിക്കുന്ന്.

ആരിഫ് മുഹമ്മദ് ഖാന്‍ പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി. സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവര്‍ണര്‍ വിവാദമാക്കുകയാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാകാമെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.

ഗവര്‍ണര്‍ അറിയാതെ സുപ്രീം കോടതിയില്‍ സ്യൂട്ട് നല്‍കിയത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനെ കഴിയില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.

പ്രമേയം പാസാക്കും മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ല. സഭ വിളിക്കുകയാണെങ്കില്‍ ഗവര്‍ണറെ അറിയിക്കുമെന്നും മുഖപ്രസംഗം പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.