
















കേരള സംസ്ഥാനം ഇനി വി ഡി സതീശന്‍ ഭരിക്കും , മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ച ഒടുവില്‍ വി ഡി സതീശന്റെ പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തി. രാഷ്ട്രീയ കേരളത്തെ ആവേശത്തിലാക്കിയ പോരാട്ടത്തില്‍ ' പോരാളിയായി' തന്നെ വി ഡി സതീശന്‍ നയിച്ചു. നിലപാടുകളുള്ള വ്യക്തി, മികച്ച പ്രതിപക്ഷ നേതാവ് , കോണ്‍ഗ്രസിന്റെ ഏറ്റവും നിര്‍ണ്ണായക നിമിഷത്തില്‍ വെല്ലുവിളികളേറ്റെടുത്ത് ജയിപ്പിച്ച കരുത്തനായ നേതാവ്... ഇതെല്ലാം ഹൈക്കമാന്‍ഡ് പരിഗണിച്ചു.
ജനവികാരം വി ഡി സതീശന് അനുകൂല ഘടകമായി. രമേശ് ചെന്നിത്തലയുടേയും കെ സി വേണുഗോപാലിന്റെയും പേരുകള്‍ ഉയര്‍ന്നപ്പോഴും ലീഗ് ഉള്‍പ്പെടെ വി ഡി സതീശന് പരസ്യ പിന്തുണയുമായി എത്തിയതും ചര്‍ച്ചയായി. ഒടുവില്‍ വി ഡി സതീശന്‍ തന്റെ പേരിനൊപ്പം കേരള മുഖ്യമന്ത്രിയെന്ന് എഴുതിചേര്‍ത്തിരിക്കുകയാണ്...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയിലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഒടുവില്‍ എല്ലാത്തിനും പരിഹാരമായിരിക്കുകയാണ്.