CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 23 Seconds Ago
Breaking Now

ഇറ്റലിയില്‍ കൊറോണ മരണം ഏഴായി; യുകെ സര്‍ക്കാരിന്റെ പ്രതികരണം അപര്യാപ്തമെന്ന് ആരോപണം; യാത്രാനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയാതെ 'മെല്ലെപ്പോക്ക്'; വൈറസിന് വഴിയൊരുക്കുമോ?

ഇറ്റലിയിലെ നോര്‍ത്ത് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് അയര്‍ലണ്ടും, സെര്‍ബിയയും പൗരന്‍മാരെ ഉപദേശിച്ചിരിക്കുന്നത്

ഇറ്റലിയിലെ കൊറോണാവൈറസ് പ്രതിസന്ധിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം മോശമാണെന്ന് ആരോപിച്ച് യുകെ ടൂറിസ്റ്റുകള്‍. യാതൊരു സുരക്ഷാ ഉപദേശവും നല്‍കാതെ അധികൃതര്‍ തങ്ങളെ വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പകര്‍ച്ചവ്യാധി പടര്‍ന്ന ഇറ്റാലിയന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിട്ട യാത്രക്കാര്‍ രോഷാകുലമായി പ്രതികരിക്കുന്നത്. ഇറ്റലിയിലെ പ്രശ്‌നബാധിത മേഖലകളിലേക്ക് യാത്ര ചെയ്യരുതെന്ന് പല രാജ്യങ്ങളും യാത്രാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 

പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ നേരിടാന്‍ ബ്രിട്ടന്‍ തയ്യാറാണെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രതികരണം. ഏഴ് പേര്‍ മരിക്കുകയും, 229 പേരില്‍ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തതോടെ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ പോരാട്ടത്തിലാണ് ഇറ്റലി. ഡസന്‍ കണക്കിന് പട്ടണങ്ങള്‍ അടച്ചുപൂട്ടി, പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നബാധിതമായ ലൊംബാര്‍ഡി, വെന്റോ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷുകാരോട് സ്വയം വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കാന്‍ ഒരുങ്ങുന്നത്. 

വൈറസ് പടര്‍ന്നുപിടിക്കുന്ന ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് യുകെ മണ്ണില്‍ തിരിച്ചെത്തിയാല്‍ ഐസൊലേഷന്‍ ആവശ്യമുള്ള പട്ടികയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉടന്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഇവിടങ്ങളില്‍ നിന്നും മടങ്ങുന്ന ബ്രിട്ടീഷുകാരോട് സാധാരണ നിലയില്‍ എത്തിച്ചേരാനും, 111ല്‍ ഉപദേശം തേടാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇറ്റലിയില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് യൂറോപ്പില്‍ ആശങ്ക വിതച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ യാത്രക്കാരുമായി എത്തുന്ന ബസും, ട്രെയിനും അതിര്‍ത്തികളില്‍ തടയുന്ന കാഴ്ചയാണുള്ളത്. 

ഇറ്റലിയിലെ നോര്‍ത്ത് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് അയര്‍ലണ്ടും, സെര്‍ബിയയും പൗരന്‍മാരെ ഉപദേശിച്ചിരിക്കുന്നത്. തങ്ങളുടെ ഷെങ്കെന്‍ ട്രാവല്‍ സോണ്‍ അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അതേസമയം 195 മില്ല്യണ്‍ പൗണ്ടിന്റെ രക്ഷാപദ്ധതിയ്ക്കും അവര്‍ രൂപം നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.