CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 14 Seconds Ago
Breaking Now

വാടകക്കാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ മടിച്ച് ലേബറും; അകാരണമായി പുറത്താക്കുന്നത് നിരോധിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ വീണ്ടും വൈകുന്നു; റെന്റേഴ്‌സ് റിഫോം ബില്‍ നിലവില്‍ വരാന്‍ ഇനിയും സമയമെടുക്കും

തെരഞ്ഞെടുപ്പ് വന്നതോടെ മാറ്റിവെച്ച ബില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ലേബര്‍ ഗവണ്‍മെന്റ് ആവേശം കാണിക്കുന്നില്ല

ബ്രിട്ടനില്‍ വാടകയ്ക്ക് കഴിയുന്നവര്‍ക്ക് ദുരിതകാലം തുടരുന്നു. മോശം അവസ്ഥകളില്‍ ഉയര്‍ന്ന വാടക നിരക്ക് നല്‍കി ജീവിക്കേണ്ടി വരുന്ന വാടകക്കാര്‍ക്ക് ആശ്വാസം പകരാന്‍ തയ്യാറാക്കിയ റെന്റേഴ്‌സ് റിഫോം ബില്‍ ഇപ്പോഴും നടപ്പിലായിട്ടില്ല. ഇത് അടുത്തൊന്നും നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

കാരണമില്ലാതെ വാടക്കാരെ പുറത്താക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പല പുതിയ നിയമങ്ങളും ഇതോടെ പിന്നിലായി. പാര്‍ലമെന്റില്‍ നേരിടുന്ന കാലതാമസങ്ങള്‍ മൂലം ബില്‍ ഓട്ടം സീസണില്‍ നിലവില്‍ വരാനുള്ള സാധ്യതയില്ലെന്നതാണ് അവസ്ഥ. 

അകാരണമായി പുറത്താക്കാന്‍ ഉപയോഗിക്കുന്ന സെക്ഷന്‍ 21 നിരോധിക്കാനുള്ള നടപടി ഉള്‍പ്പെടെ ഇതോടെ വൈകുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വാടകക്കാരെ പുറത്താക്കാന്‍ മനഃപ്പൂര്‍വ്വം വാടക വര്‍ദ്ധിപ്പിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ കള്ളക്കളിയ്ക്കും ഈ ബില്‍ അന്ത്യം കുറിയ്‌ക്കേണ്ടതാണ്. 

കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് വന്നതോടെ മാറ്റിവെച്ച ബില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ലേബര്‍ ഗവണ്‍മെന്റ് ആവേശം കാണിക്കുന്നില്ല. 2026 വരെയെങ്കിലും ബില്‍ നിലവില്‍ വരാന്‍ സാധ്യതയില്ലെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. 

അധികാരത്തിലെത്തിയാല്‍ ഉടന്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ഗവണ്‍മെന്റാണ് ഇപ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.