CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 13 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ ഭാരം, കുറയ്ക്കാന്‍ വെട്ടിനിരത്തല്‍! ഒരു ഗുണവുമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കും; 7000 ജീവനക്കാരെ വരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ്; അപ്പോയിന്റ്‌മെന്റ് കഴിഞ്ഞ് രോഗികള്‍ക്ക് എന്‍എച്ച്എസ് ആപ്പ് വഴി 'കുറ്റവും, കുറവും' അറിയിക്കാനും അനുമതി

ഏകദേശം 201 സംഘങ്ങള്‍ക്കാണ് സ്ട്രീറ്റിംഗ് കര്‍ട്ടനിടുക

എന്‍എച്ച്എസില്‍ കാര്യങ്ങള്‍ എളുപ്പമാക്കാനായി രൂപം കൊണ്ട ശേഷം ആയിരക്കണക്കിന് ജീവനക്കാരെ നിയോഗിച്ച് വിഹരിക്കുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പുകള്‍ നിരവധിയാണ്. 7000 ജീവനക്കാരെ വരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് പകരം, കൂടുതല്‍ കടുപ്പമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കി കൊണ്ട് അനാവശ്യ ചെലവഴിക്കലും, ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാനുമാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതി. 

നിബന്ധനകള്‍ എളുപ്പമാക്കി, ട്രാജഡികള്‍ ഒഴിവാക്കി, മെച്ചപ്പെടുത്തലിലേക്ക് നയിക്കുകയാണ് വെസ് സ്ട്രീറ്റിംഗിന്റെ ലക്ഷ്യം. ഇതിന് പുറമെ ഉത്തരവാദിത്വം എന്നത് സുപ്രധാനമാക്കി മാറ്റാനും ഹെല്‍ത്ത് സെക്രട്ടറി ഉദ്ദേശിക്കുന്നു. ഇത് പ്രകാരം അപ്പോയിന്റ്‌മെന്റ് കഴിയുമ്പോള്‍ രോഗികള്‍ക്ക് എന്‍എച്ച്എസ് ആപ്പ് വഴി റിവ്യൂ സമര്‍പ്പിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് അറിയിക്കാന്‍ സാധിക്കും. 

ഇത് പ്രകാരമുള്ള സ്‌കോറും, കമന്റുകളും ഉപയോഗിച്ച് മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സേവനദാതാക്കളെ തിരിച്ചറിയും. ഈ പ്രതികരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലാണ് ലഭ്യമാക്കുക. ഇതുവഴി എവിടെ ചികിത്സ തേടണമെന്ന് രോഗികള്‍ക്ക് തീരുമാനിക്കാനും കഴിയും. ചികിത്സയുടെ ഗുണമേന്മ പരിശോധിക്കാനും, ജീവനക്കാര്‍ക്ക് ഗൈഡ്‌ലൈന്‍ നല്‍കാനും നിലവില്‍ 150 റെഗുലേറ്ററി ബോര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഭാരമായി മാറുകയാണെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നു. 

ഈ അവസ്ഥ മൂലം മാനേജര്‍മാരും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരും സുപ്രധാന വിവരങ്ങള്‍ ശ്രദ്ധിക്കാതെ പോകുകയും, ഇത് കെയര്‍ ഹോമിലും, ആശുപത്രികളിലും, ജിപി സര്‍ജറികളിലും തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ബോഡി, നാഷണല്‍ ഗാര്‍ഡിയന്‍സ് ഓഫീസ്, ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് തുടങ്ങിയ സംഘങ്ങളെയും നിര്‍ത്തലാക്കും. ഏകദേശം 201 സംഘങ്ങള്‍ക്കാണ് സ്ട്രീറ്റിംഗ് കര്‍ട്ടനിടുക. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ സുരക്ഷയുടെ ഉത്തരവാദിത്വം ഏല്‍ക്കുമ്പോള്‍, നാഷണല്‍ ക്വാളിറ്റി ബോര്‍ഡ് കെയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചയിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.