CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 17 Seconds Ago
Breaking Now

പ്രതിസന്ധിയിലും സമൂഹത്തിലെ പ്രായമായവരെ ചേര്‍ത്തുനിര്‍ത്താന്‍ എംഎയുകെ; 24 മണിക്കൂറും സഹായമേകാന്‍ ഹെല്‍പ്പ്‌ലൈന്‍

എല്‍ഡേഴ്‌സ് സര്‍വ്വീസിലെ അംഗങ്ങളുമായി എംഎയുകെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും

കൊറോണാവൈറസ് ലോകത്ത്, പ്രത്യേകിച്ച് ബ്രിട്ടനില്‍ ആശങ്ക ഉയര്‍ത്തുമ്പോള്‍ സജീവമായ ഇടപെടലുമായി മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ (എംഎയുകെ). എംഎയുകെയുടെ സേവനങ്ങള്‍ ലഭിച്ചുവരുന്ന എല്‍ഡേഴ്‌സ് സര്‍വ്വീസിലെ അംഗങ്ങള്‍ക്ക് ഈ അവശ്യഘട്ടത്തില്‍ ആവശ്യമായ സേവനങ്ങളും, സഹായങ്ങളും ലഭ്യമാക്കാന്‍ എംഎയുകെ ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങളും ഒരുക്കുന്നുണ്ട്. 

എല്‍ഡേഴ്‌സ് സര്‍വ്വീസിലെ അംഗങ്ങളുമായി എംഎയുകെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. മാത്രമല്ല, ഇവര്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായാല്‍, അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു തരുന്നതുള്‍പ്പെടെ 24 മണിക്കൂറും എംഎയുകെ ടീം സജീവമായി രംഗത്തുണ്ടാകും. 

കൂടാതെ, നിങ്ങള്‍ക്കോ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എംഎയുകെയുടെ സഹായം ആവശ്യമുണ്ടെങ്കില്‍ ഉടന്‍ തന്നെ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍/വാട്ട്‌സ്ആപ്പ് നമ്പര്‍, ഇമെയില്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബന്ധപ്പെടേണ്ടതാണ്.   

07960212334,  07785 462439 07809 295200,  07961 454644, info@mauk.org  

ഈ പകര്‍ച്ചവ്യാധിയുടെ ഗൗരവം കണക്കിലെടുത്ത് എംഎയുകെ പതിവായി നടത്തുന്ന ഒത്തുചേരലുകളും, ക്ലാസ്സുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. 

യുകെയിലെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഓരോരുത്തരും ഉത്തരവാദിത്തബോധത്തോടെ, കള്ളപ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും, സുരക്ഷിതരായിരിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാനും എംഎയുകെ അഭ്യര്‍ത്ഥിച്ചു. ആത്മവിശ്വാസത്തോടെ കൊറോണയ്‌ക്കെതിരെ ഒരുമിച്ച് പോരാടാനും എംഎയുകെ ആഹ്വാനം ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.