CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 14 Seconds Ago
Breaking Now

ഒരാഴ്ച കൊണ്ട് 4000 കിടക്കകളുമായി എന്‍എച്ച്എസ് നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ സൃഷ്ടിച്ചവരെ പുകഴ്ത്തി എന്‍എച്ച്എസ് മേധാവി; ബര്‍മിംഗ്ഹാമില്‍ ഒരുക്കുന്നത് 2000 ബെഡുകള്‍

ബര്‍മിംഗ്ഹാമിലെ നാഷണല്‍ എക്‌സിബിഷന്‍ സെന്ററാണ് ഇവിടെ ആശുപത്രിയായി മാറുന്നത്

ബ്രിട്ടനിലെ ആദ്യത്തെ കൊറോണാവൈറസ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സിക്കുന്ന 4000 രോഗികളെ. മുന്‍പ് ആരോഗ്യത്തോടെ ഇരുന്ന, കൊവിഡ്-19 ബാധിച്ച ഗുരുതരമല്ലാത്ത രോഗികളെയാണ് ലണ്ടനിലെ എന്‍എച്ച്എസ് നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ തുറക്കുന്നതോടെ ചികിത്സിക്കുക. മരണത്തെ മുന്നില്‍ കാണുന്നവരെ സാധാരണ എന്‍എച്ച്എസ് ആശുപത്രികളില്‍ തന്നെ ചികിത്സിക്കും. 

ഡോക്ക്‌ലാന്‍ഡ് മേഖലയിലെ എക്‌സെല്‍ അരീനയാണ് ഒരാഴ്ച കൊണ്ട് കൊറോണാവൈറസ് രോഗികള്‍ക്കുള്ള ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. രക്ഷപ്പെടാന്‍ സാധ്യതയുള്ള ലണ്ടിനെ രോഗികളെയാണ് നൈറ്റിംഗേല്‍ ആശുപത്രിയില്‍ എത്തിക്കുക. എന്നാല്‍ ഹൃദയ, കിഡ്‌നി, വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ നഗരത്തിലെ ഡിസ്ട്രിക്ട് ജനറല്‍, ടീച്ചിംഗ് ഹോസ്പിറ്റലുകളിലേക്ക് അയയ്ക്കും. 

എക്‌സെല്‍ എക്‌സിബിഷന്‍ സെന്ററിനെ അതിവേഗം ആശുപത്രിയാക്കി മാറ്റാന്‍ യത്‌നിച്ച മെഡിക്കല്‍ ജീവനക്കാരെയും, വോളണ്ടിയര്‍മാരെയും എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് പ്രശംസിച്ചു. തുടക്കത്തില്‍ 500 ബെഡുകളായി ആരംഭിക്കുന്ന ആശുപത്രി ആവശ്യത്തിന് അനുസരിച്ച് 4000 ബെഡുകളിലേക്ക് ഉയര്‍ത്തു. ബുധനാഴ്ച ഈ ആശുപത്രി തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബര്‍മിംഗ്ഹാമിലും, മാഞ്ചസ്റ്ററിലുമാണ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന മറ്റ് രണ്ട് പുതിയ നൈറ്റിംഗേല്‍ ആശുപത്രികള്‍. ബര്‍മിംഗ്ഹാമിലെ നാഷണല്‍ എക്‌സിബിഷന്‍ സെന്ററാണ് ഇവിടെ ആശുപത്രിയായി മാറുന്നത്. 500 കിടക്കകളുമായി തുടങ്ങുന്ന ബര്‍മിംഗ്ഹാം നൈറ്റിംഗേല്‍ ആശുപത്രി 2000 ബെഡുകള്‍ ഒരുക്കും. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ ഇത് വഴിയൊരുക്കും. 

മാഞ്ചസ്റ്റര്‍ സെന്‍ഡ്രല്‍ കോണ്‍ഫറന്‍സ് സെന്ററിന് പുറമെ ഗ്ലാസ്‌ഗോവില്‍ സ്‌കോട്ടിഷ് എക്‌സിബിഷന്‍ സെന്ററും ഫീല്‍ഡ് ആശുപത്രികളായി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധന ഉയരുന്നതിനാല്‍ കൊറോണാവൈറസ് കേസുകളുടെ സുനാമിയാണ് ഇനി എന്‍എച്ച്എസ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.