CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 23 Seconds Ago
Breaking Now

നാട്ടുകാരെ ഉപദേശിച്ചു, സ്വയം അനുസരിച്ചില്ല; ലോക്ക്ഡൗണ്‍ ലംഘിച്ച് കുടുംബത്തെ സന്ദര്‍ശിച്ചതിന് രണ്ട് തവണ പോലീസ് താക്കീത്; സ്‌കോട്ട്‌ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജിവെച്ചു

മാപ്പ് പറഞ്ഞ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ജോലിയില്‍ തുടരാന്‍ ഫസ്റ്റ് മിനിസ്റ്റര്‍ ആദ്യം പിന്തുണ നല്‍കിയിരുന്നു

സാമൂഹിക അകലം പാലിക്കാനുള്ള സ്വന്തം ഉപദേശം അനുസരിക്കാതെ കുടുംബവീട് സന്ദര്‍ശിച്ച സ്‌കോട്ട്‌ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജിവെച്ചു. സ്വന്തം വീട്ടില്‍ നിന്നും 40 മൈല്‍ അകലെയുള്ള ഫിഫെ ഏള്‍സ്‌ഫെറിയിലെ കുടുംബത്തിന്റെ തീരദേശ ഭവനം സന്ദര്‍ശിച്ചതിന് രണ്ട് തവണയാണ് പോലീസ് ഡോ. കാതറീന്‍ കാല്‍ഡര്‍വുഡിനെ താക്കീത് ചെയ്തത്. സംഭവത്തില്‍ ടിവിയില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ ശേഷമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജി സമര്‍പ്പിച്ചത്. 

തന്റെ നടപടികള്‍ തെറ്റും, മാനുഷികമായ വീഴ്ചയുമാണെന്ന് വ്യക്തമാക്കിയ ഡോ. കാതറീന്‍ ഇതിന് ന്യായീകരണമില്ലെന്നും പ്രതികരിച്ചു. സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനൊപ്പം ഡോക്ടര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. മാപ്പ് പറഞ്ഞ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ജോലിയില്‍ തുടരാന്‍ ഫസ്റ്റ് മിനിസ്റ്റര്‍ ആദ്യം പിന്തുണ നല്‍കിയിരുന്നു. 

എന്നാല്‍ സ്റ്റര്‍ജനുമായി നടത്തിയ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 'ഭാരിച്ച ഹൃദയവുമായി' താന്‍ രാജിവെയ്ക്കുകയാണെന്ന് ഡോ. കാതറീന്‍ പ്രഖ്യാപിച്ചു. സുപ്രധാനമായ ജോലിയില്‍ ഇരിക്കുമ്പോള്‍ സ്വന്തം വീഴ്ചകള്‍ ശ്രദ്ധതെറ്റലാകുമെന്ന് അവര്‍ സമ്മതിച്ചു. 'അടുത്ത ഏതാനും ബുദ്ധിമുട്ടേറിയ മാസങ്ങളില്‍ വൈറസ് സ്‌കോട്ട്‌ലണ്ടില്‍ പടരുന്നത് ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച് അവരെ ഉപേദശിക്കുന്നവര്‍ക്ക് സമ്പൂര്‍ണ്ണ വിശ്വാസ്യത വേണം', രാജിപ്രഖ്യാപനത്തില്‍ ഡോക്ടര്‍ വ്യക്തമാക്കി. 

ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയിലേക്ക് പിന്‍ഗാമിയെ നിയോഗിക്കാന്‍ ഏതാനും ദിവസം കൂടി ഡോ. കാതറീന്‍ പ്രവര്‍ത്തിക്കും. സ്‌കോട്ടിഷ് സണ്‍ പത്രമാണ് ഭര്‍ത്താവിനൊപ്പം കുടുംബവീട് സന്ദര്‍ശിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസറുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിഷയത്തില്‍ പോലീസ് താക്കീത് ചെയ്തതായി വ്യക്തമായതിന് പിന്നാലെയായിരുന്നു ഡോക്ടറുടെ രാജിവെയ്ക്കല്‍. 




കൂടുതല്‍വാര്‍ത്തകള്‍.