CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 26 Minutes 4 Seconds Ago
Breaking Now

ചരിത്രം തീര്‍ക്കുന്ന മലയാളികളും ലോക കേരള സഭയും

മലയാളികളും അവരുടെ കൂട്ടായ്മകളും ലോക കേരള സഭയും നോര്‍ക്കയും എങ്ങനെയെല്ലാമാണ് കോവിഡ് കാലത്ത് ലോക മലയാളികള്‍ക്കിടയില്‍ ഇടപെടുന്നതെന്നത് വിവരണാതീതമാണ് . ചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ക്കുന്ന കാലം കൂടിയാണിത്.

ലോക കേരള സഭ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉറക്കമില്ലാതെ കാത്തിരുന്ന് ലോകത്തെങ്ങുമുള്ള  മറ്റുള്ളവരുടെ സന്ദേശങ്ങള്‍ക്ക് കാതോര്‍ത്ത് പെട്ടെന്നുള്ള ഇടപെടലുകള്‍ നടത്തി മുന്നേറുന്ന വാര്‍ റൂം വിശേഷങ്ങള്‍ പലതാണ്.

ഏറ്റവും ഒടുവില്‍ ഏപ്രില്‍  24ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ പറന്നിറങ്ങിയ എയര്‍ക്രാഫ്റ്റ് (എയര്‍ ആംബുലന്‍സ് ) വന്നത് യുകെയില്‍ നിന്നാണ്. തലശ്ശേരി സ്വദേശിയും യുകെ യില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ പ്രസാദ് ദാസിനെയും പത്‌നിയെയും നാല് വയസ്സുള്ള മകളെയും

വഹിച്ചാണ് കേരള ചരിത്രത്തിലെ തന്നെ എയര്‍ ആംബുലന്‍സ് കോഴിക്കോട് നിലം തൊട്ടത്.

പ്രസാദ് ദാസ് അസുഖബാധിതനായി ബ്രിട്ടണില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ ആദ്യം ചികിത്സിച്ച ആശുപത്രി എന്ന നിലയില്‍  കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കാലം ലോകത്തെങ്ങും വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നു. വിമാനയാത്ര തടയപ്പെട്ട സമയം പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്യുക തന്നെയായിരുന്നു ഏക വഴി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പ്രസാദ് ദാസിനെ കുറിച്ചുള്ള ആശങ്ക നിറഞ്ഞ സന്ദേശം അദ്ദേഹം ലണ്ടനിലെ ഹൈക്കമ്മീഷണര്‍ക്ക് കൈമാറുന്നതോടെയാണ് പ്രസാദ് ദാസിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യം ലോക കേരള സഭ അംഗങ്ങളുടെയും യുകെയിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെയും മുന്നിലെത്തുന്നത്. പിന്നീടുള്ള തിരക്കിട്ട ആലോചനകള്‍..തീരുമാനങ്ങള്‍..ചിലവ് കൂടിയ യാത്ര. പക്ഷേ പണം തടസ്സമായില്ല. പ്രസാദ് ദാസ് പഠിച്ചിറങ്ങിയ പാലക്കാട് NSS എഞ്ചിനീയറിങ്ങ് കോളേജിലെ സഹപാഠികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രസാദ് ദാസിന്റെ സുഹ്രത്ത് വലയവും ബ്രിട്ടണിലെയും ,അമേരിക്കയിലെയും മലയാളി സുമനസ്സുകളും കൈകോര്‍ത്തപ്പോള്‍ എയര്‍ക്രാഫ്റ്റ് ചിലവ് ഒരു കോടിക്കപ്പുറം വന്നു ചേര്‍ന്നത് ഒരാഴ്ച്ചക്കുള്ളില്‍. പാലക്കാട് NSS എഞ്ചിനീയറിംഗ് കോളേജിലെ പുരോഗമന വിദ്യര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പൂര്‍വകാല വിദ്യാര്‍ത്ഥികളുടെ സംഘടനയായ 'ദര്‍ശന'യുടെ ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും, ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും സുഹൃത്തുക്കള്‍ എയര്‍ ആബുലന്‍സിനു ആവശ്യമായ ഫണ്ട് കണ്ടെത്തലിനുള്ള പ്രവര്‍ത്തനത്തില്‍ ഗണ്യമായ തോതില്‍ ഇടപെട്ടിട്ടുണ്ട്.

പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെടാനും ഇറങ്ങാനും ആവശ്യമായ നിയമപരവും സാങ്കേതികവുമായ നൂലാമാലകള്‍ ഓരോ പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലുടെ ഓരോരുത്തരുടെയും കഴിവിനും സ്വാധീനത്തിനുമനുസരിച്ച ശ്രമങ്ങള്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നോര്‍ക്കയും

രാഷ്ട്രീയ നേത്രത്വവും ഐ.എ എസ് ഉദ്യോഗസ്ഥന്മാരും ,സിവില്‍ എവിയേഷന്‍ ഉദ്യോഗസ്ഥരും അടക്കം ലോക്ക് ഡൗണ്‍ കാലത്തെ നിയമ നൂലാമാലകള്‍ നീക്കി പ്രസാദ് ദാസിന് വഴിയൊരുക്കി. മുന്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രത്യേക ഇടപെടലും വേഗത കൂട്ടി. ബ്രിസ്റ്റല്‍ ടെമ്പിള്‍മീഡ് മേയര്‍ ശ്രീ കണ്ണന്താനത്തിന് ശൂര്‍പാര്‍ശക്കത്ത് അയക്കുകയും മറ്റ് നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. കാലത്തെ ആരോഗ്യ പരിശോധനകള്‍ എല്ലാം കഴിഞ്ഞ് പ്രസാദ് ദാസും ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനിയും മകള്‍ നാല് വയസ്സുകാരിയും പ്രത്യേക എയര്‍ ആംബുലന്‍സില്‍ കോഴിക്കോട് പറന്നിറങ്ങി. പ്രസാദ് ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നറിയുമ്പോള്‍ ആശ്വാസം കൊള്ളുന്നവര്‍ നിരവധിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ്,

യു കെ യില്‍ നിന്നുള്ള ലോക കേരള സഭ അംഗങ്ങളും യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സ്മീക്ഷയുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളുമായ ശ്രീ ജയന്‍ എടപ്പാള്‍, ശ്രീ ആഷിക്ക് മുഹമ്മദ് നാസര്‍, മുന്‍ ഇന്‍ഡ്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനും ലോക കേരള സഭ അംഗവുമായ ശ്രീ ഹരിദാസ് തെക്കും മുറി, വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി ശ്രീ ദിനേഷ് നായര്‍,നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീ കെ വരദരാജന്‍, സി ഇ ഒ ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരി, ഇങ്ങനെ നീളുന്നു പട്ടിക.

കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ പാനല്‍ ചികിത്സാ മേല്‍നോട്ടം വഹിക്കുന്നു. ആസ്റ്റര്‍ മിംമ്‌സ് ചെയര്‍മാനും ലോക കേരള സഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പ്രസാദ് ദാസിന്റ ചികിത്സാ കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തും ഇടപെടുന്നു.

മലയാളി ചരിത്രം തീര്‍ക്കുകയാണ് ലോകത്തെങ്ങും

ലോക കേരള സഭ അ തിന്റെ ഉത്തരവാദിത്വവുമായി മുന്നില്‍ തന്നെയുണ്ട് .

 

തയ്യാറാക്കിയത്.

ലോക കേരള സഭ അംഗം കുഞ്ഞമ്മദ് കൂരാച്ചുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.