CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 11 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തടി കൂടിയത് തന്നെ!

വീട്ടില്‍ കുടുങ്ങി കിടക്കുന്നത് ഒരു വലിയ പ്രശ്‌നമാണെന്ന് ഈ ലോക്ക്ഡൗണ്‍ കാലത്ത് പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇതിന്റെ നിരാശയും, ബുദ്ധിമുട്ടും വേട്ടയാടുന്ന അവസ്ഥയില്‍ ഏറെക്കാലമായി മാറ്റിവെച്ചിരിക്കുന്ന ഭാരം കുറയ്ക്കാന്‍ പരിപാടി ഒന്ന് പൊടിതട്ടി എടുത്താലോ?

ലോക്ക്ഡൗണ്‍ കാലം ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍ ഏതാനും കിലോ ഭാരം കൂടാന്‍ വലിയ ബുദ്ധിമുട്ടൊന്നും വേണ്ട. സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ എത്ര കാലം വേണ്ടിവരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് അനിവാര്യമാണ്. 

വീട്ടിലിരിക്കുമ്പോള്‍ സ്‌നാക്കിംഗ് പരിധി വിടാതെ സൂക്ഷിക്കണം. ഉപ്പുകൂടിയ, പ്രൊസസ് ഫുഡുകള്‍ നിറച്ചുവെച്ച് ഭക്ഷണമാക്കിയാല്‍ കാര്യം കുഴയും. വീട്ടില്‍ പാകം ചെയ്യുന്ന ആരോഗ്യപരമായ ഭക്ഷണത്തിലേക്ക് ശ്രദ്ധമാറ്റാം. അത് കുടുംബത്തോടൊപ്പം കഴിക്കാനും ശ്രദ്ധിക്കാം. സൂപ്പും, സാലഡും ശീലമാക്കുന്നതോടൊപ്പം സ്‌നാക്ക്‌സ് പ്രേമികള്‍ നട്‌സിലേക്ക് മാറാം. എണ്ണയും, ഉപ്പും പാചകത്തിന് കുറച്ച് ഉപയോഗിക്കാനും ശ്രദ്ധിക്കണം. 

ഇനി ഭക്ഷണം കഴിക്കുന്ന സമയവും തോന്നുന്നത് പോലെ ആകരുത്. സമയം തെറ്റി കഴിക്കുമ്പോള്‍ അധികമായി ഭക്ഷണമെടുക്കാന്‍ സാധ്യതയുള്ളത് പോലെ കിട്ടുന്ന ഭക്ഷണം കൊഴുപ്പായി ശേഖരിക്കാന്‍ ശരീരവും ശ്രദ്ധിക്കും. അടുത്ത ഭക്ഷണം എപ്പോള്‍ കിട്ടുമെന്ന് ഉറപ്പില്ലാത്തതാണ് ഇതിന് കാരണം. അത് കൃത്യസമയത്ത് ദിവസേന ഭക്ഷണം കഴിക്കുക. രാത്രി ഭക്ഷണം മിതമാക്കാം. 

ജിമ്മില്‍ പോകാനും, പുറത്തിറങ്ങാനും കഴിയാത്തത് കൊണ്ട് വ്യായാമം ചെയ്യാന്‍ കഴിയില്ലെന്ന ചിന്ത വേണ്ട. വീടുകളില്‍ തന്നെ വ്യായാമം ചെയ്യുക. യോഗ പോലുള്ളവ ഏറെ ഗുണകരമാണ്. ഒപ്പം വീട്ടുജോലികള്‍ കൂടി ചെയ്യാന്‍ തയ്യാറായാല്‍ ലോക്ക്ഡൗണില്‍ ഭാരം കൂടുമെന്ന പേടി വേണ്ട. 




കൂടുതല്‍വാര്‍ത്തകള്‍.