CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 25 Seconds Ago
Breaking Now

ഈ 5ജി ഒടെക്‌നോളജിയെ ഭയക്കണോ?

യുകെയില്‍ 5ജി ടെക്‌നോളജി നടപ്പാക്കി വരികയാണ്. പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ കൊറോണയ്ക്ക് കാരണം 5ജി ടവറുകളാണെന്ന പ്രചരണങ്ങളുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവം ഉണ്ട്?

5ജി എന്നാല്‍ 5-ാമത്തെ ജനറേഷന്‍ ടെക്‌നോളജി എന്നര്‍ത്ഥം. 4ജി സ്പീഡിന്റെ പത്തിരട്ടി വേഗത്തില്‍ യുകെയില്‍ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. സാംസംഗ്, ഹുവാവെയ്, വണ്‍പ്ലസ് തുടങ്ങിയവര്‍ ഇതിനകം 5ജി ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. 

റേഡിയോ തരംഗങ്ങളും, എക്‌സ്‌റേയും, വെളിച്ചവും പോലുള്ളവ പെടുന്ന ഇലക്ട്രോമാഗ്നറ്റിക് സ്‌പെക്ട്രം തന്നെയാണ് 5ജി സിഗ്നലും. മൈക്രോ തരംഗങ്ങളാണ് ഫോണ്‍ കമ്പനികള്‍ ഉപയോഗിക്കുക. 3.4 ജിഗാഹേര്‍ട്‌സ് മുതല്‍ 3.6 ജിഗാഹേര്‍ട്‌സ് വരെയാണ് 5ജി മൈക്രോ തരംഗങ്ങളുടെ ശേഷി. 

കാഴ്ചയിലുള്ള വെളിച്ചം 430 ടെറാഹേര്‍ട്‌സ് മുതല്‍ 770 ടെറാഹേര്‍ട്‌സ് വരെയാണ്. അതായത് 5ജിയേക്കാള്‍ ഒരു ലക്ഷം മടങ്ങ് അധികം. 5ജി തരംഗങ്ങള്‍ മൂലം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുമെന്നാണ് പ്രചരണം. എന്നാല്‍ ഇതിനുള്ള ശേഷി ഈ തരംഗങ്ങള്‍ക്കില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.