CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 56 Seconds Ago
Breaking Now

ബിജി അച്ചന്റെ നിര്യാണത്തില്‍ ബ്രിസ്‌റ്റോള്‍ യാക്കോബായ ഇടവക അനുശോചനം രേഖപ്പെടുത്തി

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖലയിലെ എത്രയും ബഹുമാനപ്പെട്ട ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടില്‍ അച്ചന്‍ ഈ മാസം 6ാം തീയതി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ പള്ളി, ബേസിങ്‌സോറ്റോക് സെന്റ് ജോര്‍ജ് പള്ളി, പൂള്‍ സെന്റ് ജോര്‍ജ് പള്ളി, ബര്‍മിങ്ഹാം സെന്റ്‌ജോര്‍ജ് പള്ളി എന്നിവിടങ്ങളില്‍ വികാരിയായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. കൂടാതെ പോര്‍ട്‌സ്മൗത്ത്, വര്‍ത്തിങ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ചാപ്ലിന്‍ ആയും സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ബ്രിട്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചുവന്ന ബിജി അച്ചന്റെ നിര്യാണം യാക്കോബായ സഭയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഈ മഹാമാരിയുമായി മല്ലിടുന്ന സഭാ മക്കളുടെ ആത്മീയവും മാനസികവുമായ മേഖലകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തി പ്രവര്‍ത്തിച്ചുപോന്നിരുന്ന ബിജിയച്ചന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കുന്നതാണ്. 17ാം തിയതി ഞായറാഴ്ച ബ്രിസ്‌റ്റോള്‍ യല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി ബഹുമാനപ്പെട്ട രാജു ചെറുവള്ളില്‍ അച്ചന്റെ അധ്യക്ഷതയില്‍ കൂടിയ പള്ളി ഭരണസമിതി യോഗം അച്ചന്റെ വേര്‍പാടില്‍ ഇടവകയുടെ അതിയായ ദുഖവും അനുശോചനവും അറിയിക്കുകയും അച്ചന്റെ വിയോഗത്തില്‍ അതീവ ദുഖിതയായിരിക്കുന്ന കുടുംബ അംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.