CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 50 Seconds Ago
Breaking Now

മാസ്‌ക് അണിയാത്തവര്‍ക്ക് 3 വര്‍ഷം ജയില്‍, 45000 പൗണ്ട് പിഴ; ലോകത്തിലെ ഏറ്റവും കര്‍ശനമായ ശിക്ഷകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

റമദാന്‍ ഭക്ഷണത്തിനായി കുടുംബങ്ങള്‍ ഒത്തുചേരുന്നത് വലിയ അപകടമാണെന്ന് ഖത്തര്‍ നാഷണല്‍ പാന്‍ഡെമിക് പ്രിപ്പേഡ്‌നെസ് കമ്മിറ്റി

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ലോകത്തില്‍ ഏറ്റവും കര്‍ശനമായ ശിക്ഷകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. മൂന്ന് വര്‍ഷം വരെ ജയില്‍ശിക്ഷയും, 45000 പൗണ്ട് പിഴയുമാണ് കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ കുതിക്കുമ്പോള്‍ ഗള്‍ഫ് രാജ്യത്തിന്റെ സമ്മാനം. 

ഇത്തിരി കുഞ്ഞന്‍ ഗള്‍ഫ് രാജ്യത്ത് 30,000-ലേറെ പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2.75 മില്ല്യണ്‍ ജനസംഖ്യയില്‍ 1.1 ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏകദേശം 15 പേര്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. നിലവില്‍ നല്ലൊരു ശതമാനം പേരും മാസ്‌ക് ധരിച്ചാണ് ഇവിടെ പുറത്തിറങ്ങുന്നത്. 

നിയമം ശക്തമാക്കിയത് സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസ്ലീം വിശ്വാസികളുടെ ഉപവാസത്തിന്റെ മാസമായ റമദാന്‍ കാലമായതിനാല്‍ ആളുകള്‍ ഒത്തുകൂടുന്നതാണ് ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്ന് ഖത്തര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

റമദാന്‍ ഭക്ഷണത്തിനായി കുടുംബങ്ങള്‍ ഒത്തുചേരുന്നത് വലിയ അപകടമാണെന്ന് ഖത്തര്‍ നാഷണല്‍ പാന്‍ഡെമിക് പ്രിപ്പേഡ്‌നെസ് കമ്മിറ്റി കോ-ചെയര്‍ അബ്ദുള്ളത്തീഫ് അല്‍ഖാല്‍ പറഞ്ഞു. പള്ളികള്‍, സ്‌കൂളുകള്‍, മാള്‍, റെസ്റ്റൊറന്റ് എന്നിവ അടച്ചിട്ടിട്ടുണ്ടെങ്കിലും 2022 ലോകകപ്പ് വേദിയായതിനാല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.