CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 54 Seconds Ago
Breaking Now

സാമ്പത്തിക സ്ഥിതി മോശം ; രാജ്യത്തെ രക്ഷപ്പെടുത്താന്‍ പലിശ നിരക്ക്‌ നെഗറ്റീവ് ആക്കിയേക്കും ; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ നീക്കവുമായി രംഗത്ത്

അസാധാരണ സാമ്പത്തിക സാഹചര്യത്തിലുള്ള നയങ്ങള്‍ക്ക് തുടക്കമിടുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

കൊറോണ ലോകത്താകെ മോശമായി ബാധിച്ചു കഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ചില നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ ഒരുങ്ങുകയാണ്. പലിശ നിരക്ക് നെഗറ്റീവ് ആക്കിയാല്‍ മോര്‍ട്ട്‌ഗേജ് ഉള്ളവര്‍ക്ക് അത് ഗുണം ചെയ്യും. എന്നാല്‍ പലിശ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം മിച്ചം വയ്ക്കുന്നവര്‍ക്ക് നിരാശയുമാകും. സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയാണിത്.

അസാധാരണ സാമ്പത്തിക സാഹചര്യത്തിലുള്ള നയങ്ങള്‍ക്ക് തുടക്കമിടുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. കൊറോണ പ്രതിസന്ധിയില്‍ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങവേ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് പലിശ നിരക്ക് നെഗറ്റീവാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്  ഒരുങ്ങുന്നത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കായ 0.1 ശതമാനത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കിലെ നിലനിര്‍ത്തുന്നത്. ഇത് നെഗറ്റീവിലേക്ക് താഴ്ത്താന്‍ പോകുകയാണ്. ഇതിലൂടെ സമ്പാദ്യത്തിന് പകരം ജനം ചെലവിടലിലേക്ക് പോകും. അതു മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

യുകെയിലെ ജിഡിപി 25 ശതമാനത്തിനും 35 ശതമാനത്തിനും ഇടയില്‍ ഇടിയുമെന്നാണ് ഗവണ്‍മെന്റിന്റെ ഒബിആര്‍ വാച്ച് ഡോഗും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ മുന്നറിയിപ്പേകിയിരുന്നത്. നിലവില്‍ യുകെ 300 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും ലോക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്നാണ് ഒബിആര്‍ വാച്ച് ഡോഗും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പ്രതീക്ഷ പുലര്‍ത്തുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ഇനി ഉണ്ടാകുമെന്ന് ഉറപ്പാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.