CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 41 Seconds Ago
Breaking Now

കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിന് ശ്രമിച്ച സംഭവം ; പിടിയിലായവരില്‍ ഇന്ത്യക്കാരനും

അടച്ചിട്ട വാതിലിന് പിന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ പുറത്തുനില്‍ക്കുന്ന നാഗരാജുവിനെ കാത്തുനില്‍ക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ആദ്യഭാഗം

യുഎസ് ആസ്ഥാനമായ ന്യൂമെക്‌സിക്കോയില്‍ കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിന് ശ്രമിച്ചവരില്‍ പിടിയിലായവരില്‍ ഇന്ത്യക്കാരനും. സ്റ്റിങ് ഓപ്പറേഷനിലാണ് ഇന്ത്യക്കാരനായ നാഗരാജു ബാല്‍കമിനെ (26) സാന്താ ഫെ പൊലീസ് പിടികൂടിയത്. മാര്‍ച്ച് ആദ്യവാരം പൊലീസ് പുറത്തുവിട്ട അതീവ രഹസ്യമായി പൊലീസ് നടത്തിയ ഓപ്പറേഷന്റെ ഔദ്യോഗിക ബോഡിക്യാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

അടച്ചിട്ട വാതിലിന് പിന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ പുറത്തുനില്‍ക്കുന്ന നാഗരാജുവിനെ കാത്തുനില്‍ക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ആദ്യഭാഗം. പിന്നീട് അതിവേഗം വാതില്‍ തുറന്ന ഉദ്യോഗസ്ഥര്‍ നാഗരാജുവിനെ ഓടിയെത്തി പിടികൂടുന്നു. ഭയന്നുപോയ നാഗരാജുവിനെ വിലങ്ങ് അണിയിക്കുന്നതിനിടെ ഇംഗ്ലീഷോ സ്പാനിഷോ സംസാരിക്കാനാകുമോ എന്ന് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നുണ്ട്.

വിലങ്ങണിയിച്ച ശേഷം തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ ചുമരിന് അഭിമുഖമായി നില്‍ക്കാന്‍ നാഗരാജുവിനോട് നിര്‍ദ്ദേശിക്കുന്നു. ഇത് അനുസരിക്കുന്ന നാഗരാജുവിന്റെ വസ്ത്രത്തിനുള്ളില്‍ ആയുധങ്ങളുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

സോഷ്യല്‍മീഡിയ, മെസേജിങ് ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിന് ശ്രമിച്ചതിനാണ് നാഗരാജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എഡ്വേര്‍ഡോ റാമിറെസ്, ഹരോള്‍ഡ് ആഡംസ്, തോമസ് കാജോ എന്നിവരും കഴിഞ്ഞ മാസം ഇത്തരത്തില്‍ രഹസ്യ ഓപ്പറേഷനില്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമേ സാന്താ ഫെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിറ്റക്ടീവുകളുമായി സഹകരിച്ചാണ് സ്‌പെഷ്യല്‍ വിക്ടിംസ് യൂണിറ്റ് ഓപ്പറേഷന്‍ നടത്തിയത്. അറസ്റ്റിന് മുമ്പ് പ്രതികളുമായി വിവിധ ആപ്ലിക്കേഷനുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഡിറ്റക്ടീവുകള്‍ ചാറ്റ് നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.