CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 50 Seconds Ago
Breaking Now

14 ദിവസ കൊറോണ ക്വാറന്റൈന്‍; യുകെയിലേക്ക് യാത്ര ചെയ്‌തെത്തുന്നവരുടെ വീടുകളില്‍ പോലീസ് പരിശോധന നിര്‍ബന്ധമാക്കും; ലംഘിച്ചാല്‍ 1000 പൗണ്ട് പിഴ ഈടാക്കാന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അധികാരം

വിദേശത്ത് അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാകും

അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവരുടെ വീടുകളില്‍ സ്‌പോട്ട് ചെക്കിംഗ് നടത്താന്‍ പോലീസിന് അധികാരം കൈമാറാന്‍ ഒരുങ്ങി സര്‍ക്കാര്‍. പുതിയ 14 ദിവസത്തെ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് പോലീസ് രംഗത്തിറങ്ങുന്നത്. പോര്‍ട്ടുകളിലും, എയര്‍പോര്‍ട്ടുകളിലും വന്നിറങ്ങുന്ന എല്ലാവര്‍ക്കും ഐസൊലേഷന്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയാണ് മന്ത്രിമാര്‍ ആവിഷ്‌കരിക്കുന്നത്. 

നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ഈടാക്കാന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അധികാരം നല്‍കും. പിഴ അടയ്ക്കാത്തവര്‍ക്ക് മേല്‍ പരിധിയില്ലാത്ത ഫൈന്‍ ചുമത്താന്‍ മജിസ്‌ട്രേറ്റുമാര്‍ക്കും സാധിക്കും. അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തുന്നവരുടെ വീടുകളില്‍ പോലീസ് മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തും. അതിര്‍ത്തി കടക്കുമ്പോള്‍ എവിടെയാണ് ഐസോലേഷനില്‍ തുടരുകയെന്ന് വ്യക്തമാക്കുന്ന വിലാസം ഇവര്‍ നല്‍കേണ്ടി വരും. 

ദിവസേന 100 സ്‌പോട്ട് ചെക്കിംഗ് വീതം നടത്താനാണ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക. ജൂണ്‍ ആദ്യ വാരമാണ് നിബന്ധനകല്‍ പ്രാബല്യത്തില്‍ വരിക. ഇതോടെ യുകെയിലെ എല്ലാ പോര്‍ട്ടുകളിലും, വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമാക്കും. ഇതിന് വിസമ്മതിക്കുന്ന വിദേശ പൗരന്‍മാര്‍ക്ക് യുകെയില്‍ പ്രവേശനം വിലക്കും. 

വിദേശത്ത് അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാകും. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഇതിന് പുറമെ മറ്റ് ചില സ്‌പെഷ്യലിസ്റ്റ് ജോലിക്കാര്‍ക്കും ഇളവുണ്ട്. അതേസമയം പഴങ്ങള്‍ പറിക്കാന്‍ എത്തുന്നവര്‍ ഫാമുകളില്‍ തന്നെ കഴിയേണ്ടി വരും. 




കൂടുതല്‍വാര്‍ത്തകള്‍.