CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Seconds Ago
Breaking Now

കൊറോണക്കാലം സിനിമാരംഗത്തിന് വലിയ തിരിച്ചറിവുകളാണ് നല്‍കുന്നതേ ; ഇനി വിണ്ണില്‍ നില്‍ക്കുന്ന താരങ്ങള്‍ മണ്ണിലേക്ക് ഇറങ്ങി വരണം ; എം എ നിഷാദ്

കൊറോണക്കാലം സിനിമാരംഗത്തിന് വലിയ തിരിച്ചറിവുകളാണ് നല്‍കുന്നതെന്ന് സംവിധായകന്‍ എം എ നിഷാദ്.സിനിമ കൂടാതെയും ജീവിക്കാമെന്ന് ജനങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ഇനിയും ആരെങ്കിലും സിനിമ വളരെ പ്രധാനപ്പെട്ട കാര്യമായി കരുതുന്നുണ്ടെങ്കില്‍ അവര്‍ ജീവിക്കുന്നത് വിഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ സാമ്പത്തിക വൈറസ് കൂടിയാണ് .ഇനി പരിമിതമായ ബഡ്ജറ്റ് ഉളള സിനിമകളേ ഓടുകയുളളൂ. അതിനാല്‍ കനത്ത തുക താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നവര്‍ സൂക്ഷിക്കുക. ഈ ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ ചെലവുകള്‍ പരിമിതമാക്കിയേ മതിയാകൂ.

സിനിമ ഇല്ലാതെയും ജനങ്ങള്‍ക്ക് ജീവിക്കാമെന്ന് മനസ്സിലായല്ലോ. ഇനി വിണ്ണില്‍ നില്‍ക്കുന്ന താരങ്ങള്‍ മണ്ണിലേക്ക് ഇറങ്ങി വരണം.  മണ്ണില്‍ ചവിട്ടി നിന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. ഇനി വായില്‍ തോന്നുന്ന പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ക്കൊപ്പം നിന്നാല്‍ നിര്‍മാതാക്കള്‍ മണ്ടന്മാരാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.