CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 46 Minutes 49 Seconds Ago
Breaking Now

We shall over comeല്‍ ചലച്ചിത്ര പിന്നണി ഗായിക അനുശ്രീയുടെ ഗാനങ്ങള്‍ ആസ്വദിക്കാം

വൈകീട്ട് അഞ്ചു മണിയ്ക്ക് ഫേസ്ബുക്ക് ലൈവിലെത്തുക

നിരവധി കലാകാരന്മാരെ കൈരളിക്കു സമ്മാനിച്ച മഹാ പ്രസ്ഥാനമാണ് കൊച്ചിന്‍ കലാഭവന്‍, അതിന്റെ യുകെയിലെ സെന്ററായ ആയ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടിയിലൂടെ നിരവധി കലാകാരന്മാരാണ് രംഗത്ത് വന്നു കഴിഞ്ഞത് . ഇന്ന് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നിങ്ങളുടെ മുന്നിലെത്തുന്നത് ചലച്ചിത്ര പിന്നണി ഗായികയായ അനുശ്രീ PA യാണ്. ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്നും വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസിക്കല്‍ പരിശീലനം നേടിയിട്ടുള്ള അനുശ്രീ, ഓള്‍ ഇന്‍ഡ്യ റേഡിയോയില്‍ നിന്നും B ഗ്രേഡ് നേടിയ ഗായികയാണ് .

 നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് ഷോകളിലും പാടിയിട്ടുള്ള അനുശ്രീ ഇപ്പോള്‍ ചെന്നൈയിലെ ഏആര്‍ റഹ്മാന്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥി കൂടെയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.