CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 26 Minutes 19 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി

കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്.

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പത്ത് പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട് (അഞ്ച്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങില്‍നിന്ന് വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.

നമ്മുടെ സഹോദരങ്ങള്‍ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വെച്ച് മരിക്കുന്ന സാഹചര്യം വേദനാജനകമാണെന്നും, നേരത്തെ ഇക്കാര്യം സൂചിപ്പിച്ച സമയത്ത് വിദേശത്തു വെച്ച് മരിച്ച പ്രവാസികള്‍ 124 പേര് ആയിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് ഇത് 173 ആയി മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.