CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 58 Seconds Ago
Breaking Now

നമ്മള്‍ എല്ലാവരും ഒന്നല്ലേ! ഡൗണിംഗ് സ്ട്രീറ്റിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി (വെള്ളക്കാരനായ) ലണ്ടന്‍ പോലീസ് ഓഫീസര്‍; എന്റെ സഹജീവനക്കാര്‍ ആരും വംശവെറിക്കാരല്ല; ഇതാണ് ഏറ്റവും നല്ല പ്രതികരണമെന്ന് ഓഫീസര്‍

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ നാല് മെറ്റ് പോലീസ് ഓഫീസര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് തലസ്ഥാനത്തെ തെരുവുകളില്‍ ആയിരങ്ങളാണ് രംഗത്തിറങ്ങിയത്. ഇതിനിടയിലാണ് ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിയ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളക്കാരനായ ഒരു പോലീസ് ഓഫീസര്‍ സഹഓഫീസര്‍മാരെ തന്നെ ഞെട്ടിച്ചത്. തന്റെ സഹജീവനക്കാര്‍ ആരും വംശവെറിക്കാര്‍ അല്ലെന്ന് കാണിക്കാനാണ് താന്‍ ഈ രീതിയില്‍ പ്രതികരിച്ചതെന്നാണ് ഈ ഓഫീസര്‍ പ്രതികരിച്ചത്. 

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ നാല് മെറ്റ് പോലീസ് ഓഫീസര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. 'ഏറ്റവും ഒടുവില്‍ നമ്മളെല്ലാം ഒന്നുതന്നെയെന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്', ഓഫീസര്‍ പറഞ്ഞു. നോര്‍ത്ത് ലണ്ടനില്‍ നിന്നുള്ള ഈ ഓഫീസര്‍ ഫ്‌ളോയ്ഡിന് നീതി ലഭിക്കാനുള്ള പ്രചരണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. എട്ട് മിനിറ്റില്‍ ഏറെ ഒരു മിനെയാപൊളിസ് ഓഫീസര്‍ കഴുത്തില്‍ മുട്ടുകുത്തി നിന്നതോടെയാണ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. ഈ മരണത്തില്‍ രോഷാകുലരായവര്‍ക്കൊപ്പം നിലയുറപ്പിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് നേരത്തെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 

പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുന്നതിന് വിരുദ്ധമായ സന്ദേശം നല്‍കുന്ന പെരുമാറ്റം പാടില്ലെന്നാണ് പോലീസുകാര്‍ക്ക് മുതിര്‍ന്ന ഓഫീസര്‍മാര്‍ ഉപദേശിക്കാറുള്ളത്. എന്നാല്‍ താനും, തന്റെ സഹജീവനക്കാരും വംശീയ വെറിക്കാര്‍ അല്ലാത്തതിനാല്‍ മുട്ടുകുത്തി ഐക്യം പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ലണ്ടനിലെ പോലീസുകാരന്റെ നിലപാട്. ഐക്യം പ്രഖ്യാപിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റിലെത്തിയ പ്രതിഷേധക്കാര്‍ പോലീസുകാരോട് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് നാല് ഓഫീസര്‍മാര്‍ ഇതിന് തയ്യാറായത്. 

ലോകത്തില്‍ വംശീയ വെറിയ്ക്ക് എതിരായി രോഷം പ്രകടിപ്പിക്കാനും, ഐക്യദാര്‍ഢ്യം പ്രകടമാക്കാനുമുള്ള ചിഹ്നമായി ഈ മുട്ടുകുത്തല്‍ മാറ്റിയത് യുഎസിലെ എന്‍എഫ്എല്‍ താരം കോളിന്‍ കായ്‌പെര്‍നിക്കാണ്. യുഎസില്‍ ഫ്‌ളോയ്ഡ് കൊലയില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ പല ഓഫീസര്‍മാരും തങ്ങളുടെ ഐക്യദാര്‍ഢ്യം ഈ വിധം പ്രഖ്യാപിച്ച് കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.