CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 18 Seconds Ago
Breaking Now

ബ്രെസ്റ്റ് ക്യാന്‍സറിനെ തോല്‍പ്പിച്ച ഗര്‍ഭിണിയായ നഴ്‌സിന് കൊവിഡ്; വൈറസിനെയും, മരുന്നുകളെയും തോല്‍പ്പിച്ച് ആഴ്ചകള്‍ക്ക് പിന്നാലെ പിറന്ന് അത്ഭുതമായി 'കുഞ്ഞ്'; അമ്മയുടെ കരുത്ത് കുഞ്ഞിന് കിട്ടാതെ പോകുമോ?

സെല്‍ഫ് ഐസൊലേഷനില്‍ മൂന്നാം ദിനം എത്തിയപ്പോള്‍ മെയ് 15ന് കെയ്റ്റ് പൂളിലെ മേഴ്‌സിസ് മറ്റേണിറ്റി യൂണിറ്റില്‍ കുഞ്ഞ് ഒസ്റ്റാറയ്ക്ക് ജന്മം നല്‍കി

ക്യാന്‍സറിനെ തോല്‍പ്പിച്ചതിന് പിന്നാലെ കൊറോണാവൈറസ് പിടിപെട്ട അമ്മയുടെ പോരാട്ടവീര്യം പകര്‍ന്നുകിട്ടിയപ്പോള്‍ വയറ്റിലുള്ള കുഞ്ഞ് വൈറസിനെ തോല്‍പ്പിച്ച് അത്ഭുതകരമായി ആരോഗ്യത്തോടെ പിറന്നു. ഡോര്‍സെറ്റില്‍ നിന്നുള്ള ഇന്റന്‍സീവ് കെയര്‍ നഴ്‌സ് 36-കാരി കെയ്റ്റ് ബണ്ടിയ്ക്ക് സീനിയര്‍ എന്‍എച്ച്എസ് മേട്രണ്‍ ഭര്‍ത്താവ് ഡാനിയേലില്‍ (37) നിന്നാണ് മാരകമായ വൈറസ് പിടിപെട്ടത്. കുഞ്ഞ് ഓസ്റ്റാറയെ ഗര്‍ഭം ധരിച്ചിരിക്കുന്ന അവസാന രണ്ട് ആഴ്ചയിലായിരുന്നു ഇത്. 

ബ്രെസ്റ്റ് ക്യാന്‍സറിനോടുള്ള നാല് വര്‍ഷം നീണ്ട പോരാട്ടത്തിനിടെ ഏറ്റുവാങ്ങിയ ചികിത്സ മൂലം രണ്ടാമതൊരു കുട്ടി ജനിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ കെയ്റ്റിനോട് പറഞ്ഞിരുന്നത്. ഈ പ്രവചനങ്ങളെ മറികടന്ന് ഗര്‍ഭം ധരിച്ചപ്പോഴാണ് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം കുഴപ്പത്തിലാക്കി വൈറസ് എത്തുന്നത്. മഹാമാരി തുടങ്ങുന്നതിന് ആഴ്ചകള്‍ മുന്‍പ് തന്നെ ഇവര്‍ മറ്റേണിറ്റി ലീവ് എടുത്തിരുന്നു. 

എന്നാല്‍ കൊവിഡ്-19 രോഗികള്‍ നിറഞ്ഞ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ഡാനിയേല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനൊപ്പം കെയ്റ്റിനും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഉയര്‍ന്ന ശരീരതാപനിലയും, തുടര്‍ച്ചയായ ചുമയും, സ്വാദും, ഗന്ധവും നഷ്ടമാകുകയും ചെയ്തതോടെ വൈറസ് പിടിപെട്ടതായി തിരിച്ചറിഞ്ഞു. പൂര്‍ണ്ണഗര്‍ഭിണിയായി ഇരിക്കവെ ഇന്‍ഫെക്ഷന്‍ പിടിപെട്ടത് തന്നില്‍ ഭയം നിറച്ചതായി കെയ്റ്റ് വ്യക്തമാക്കി. വൈറസ് ഗുരുതരമാകുമെന്നും ഭയപ്പെട്ടു. 

ഇതോടെ കെയ്റ്റിന് ടെസ്റ്റ് നടത്തുകയും, കൊവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്തു. ഗര്‍ഭാവസ്ഥയില്‍ വൈറസ് എന്ത് തിരിമറി നടത്തുമെന്ന് ഒരു ഉറപ്പുമില്ല. ഗര്‍ഭം ധരിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി. ഈ ഘട്ടത്തില്‍ വൈറസ് എത്തിയത് ഭയം ഇരട്ടിയാക്കി, കെയ്റ്റ് വ്യക്തമാക്കി. ക്യാന്‍സറിനെ അകറ്റാന്‍ അഞ്ച് വര്‍ഷം ഹോര്‍മോണ്‍ തെറാപ്പി നടത്തിയ ശേഷം ഒരു ഇടവേള എടുത്താണ് കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. ഈ ഘട്ടത്തില്‍ നഴ്‌സ് വിജയകരമായി ഗര്‍ഭം ധരിക്കുകയും ചെയ്തു. 

സെല്‍ഫ് ഐസൊലേഷനില്‍ മൂന്നാം ദിനം എത്തിയപ്പോള്‍ മെയ് 15ന് കെയ്റ്റ് പൂളിലെ മേഴ്‌സിസ് മറ്റേണിറ്റി യൂണിറ്റില്‍ കുഞ്ഞ് ഒസ്റ്റാറയ്ക്ക് ജന്മം നല്‍കി. വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കുഞ്ഞിന് ശരീരതാപം ഉയരുകയും, റാഷസും കണ്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. കൊവിഡ്-19നുമായി ബന്ധപ്പെട്ടാണ് ഇതെന്ന് ഭയപ്പെട്ടെങ്കിലും പരിശോധന നെഗറ്റീവായി. ഇപ്പോള്‍ കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇനി ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഹോര്‍മോണ്‍ ചികിത്സ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെയ്റ്റ്.  




കൂടുതല്‍വാര്‍ത്തകള്‍.