CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 45 Seconds Ago
Breaking Now

സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു

ലോക്ക് ഡൗണ്‍  നിയന്ത്രണങ്ങളില്‍ അയവ് വരുന്നതനുസരിച്ച് സിബിഐ 5ല്‍ ആയിരിക്കും ആദ്യമഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് തിരക്കഥാകൃത്ത്  എസ് എന്‍ സ്വാമി . സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും എന്ന വിവരമാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ വ്യക്തമാക്കുന്നത്. സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.

ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി. സിബിഐ ആദ്യ നാല് സീരീസുകളായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

ശ്യാമിന് ഇപ്പോള്‍ സിനിമയുടെ ഭാഗമാകാന്‍ ആകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ അഞ്ചാം ഭാഗത്തിനായി ജേക്‌സിനെ പരിഗണിക്കാന്‍ ഇടയാക്കിയതെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.