CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 39 Seconds Ago
Breaking Now

യുകെയുടെ പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം ജനുവരി 1 മുതല്‍; ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചാല്‍ യുകെയില്‍ കാലുകുത്താന്‍ അനുവദിക്കില്ല; വിദേശ ക്രിമിനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍

യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ 70 പോയിന്റ് ലഭിക്കണം

ഒരു വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ച വിദേശ ക്രിമിനലുകള്‍ ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി പ്രീതി പട്ടേല്‍. യുകെയുടെ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരുങ്ങവെയാണ് ഹോം സെക്രട്ടറി ഈ വിധത്തിലുള്ള നയങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാകുന്നത്. സ്വതന്ത്ര സഞ്ചാരം അവസാനിക്കുന്ന ജനുവരി 1 മുതലാണ് പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം പ്രാവര്‍ത്തികമാകുക. 

ഇതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ചവരെ തടയാനോ, നാടുകടത്താനോ മന്ത്രിമാര്‍ അധികാരം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കറ്റടിക്കാര്‍, കവര്‍ച്ചക്കാര്‍ തുടങ്ങിയ സ്ഥിരം കുറ്റവാളികളെയും വിലക്കും. ഇവര്‍ ഒരു വര്‍ഷത്തില്‍ കുറവ് ശിക്ഷ അനുഭവിച്ചവരായാലും ഇളവ് നല്‍കില്ലെന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരെ പരിഗണിക്കുന്ന അതേ രീതിയിലാകും ഇയു ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും പരിചരണം നല്‍കുകയെന്നാണ് മാറ്റം വ്യക്തമാക്കുന്നത്. 

നിലവിലെ നിയമപ്രകാരം ബ്ലോക്കിന് അകത്ത് നിന്നുള്ളവരെ അതാത് കേസുകള്‍ മാത്രം പരിഗണിച്ചാണ് ഒഴിവാക്കാന്‍ കഴിയുക. അടുത്ത വര്‍ഷം മുതല്‍ ലോ-സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ എത്തുന്നത് കുറയ്ക്കാനാണ് പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം തയ്യാറാക്കുന്നത്. എന്നാല്‍ ഹൈ-സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് യുകെ വിസ എളുപ്പത്തില്‍ ലഭിക്കാനും പദ്ധതി ഇടംനല്‍കുന്നു. 

യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ 70 പോയിന്റ് ലഭിക്കണം. ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രാവീണ്യം, അംഗീകൃത എംപ്ലോയറുടെ ജോഫ് ഓഫര്‍, നിശ്ചിത ശമ്പള പരിധി എന്നിവ പരിഗണിച്ചാകും പോയിന്റുകള്‍ നല്‍കുക. സുപ്രധാന ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്ക് ഹെല്‍ത്ത് & കെയര്‍ വിസ വഴി യുകെയില്‍ എത്താം. ഗ്രാജുവേറ്റ് റൂട്ട് വഴി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം യുകെയില്‍ തുടരാം. 




കൂടുതല്‍വാര്‍ത്തകള്‍.