CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 10 Seconds Ago
Breaking Now

രക്ഷപ്പെടാന്‍ 1% മാത്രം സാധ്യത; ഡോക്ടര്‍മാരുടെ പ്രവചനം കാറ്റില്‍പ്പറത്തി ഇന്ത്യന്‍ വംശജന്‍; 69 ദിവസത്തെ കൊവിഡ് പോരാട്ടത്തില്‍ വിജയിച്ചെത്തിയത് സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും സന്തോഷത്തിലേക്ക്!

ഡ്രമ്മുകള്‍ മുഴക്കി ഒരു 'ഹീറോ' വരവേല്‍പ്പാണ് സുഹൃത്തുക്കളും, കുടുംബവും ജയേഷിന് നല്‍കിയത്.

ജയേഷ് പട്ടേല്‍ ആശുപത്രിയില്‍ ചെലവഴിച്ചത് 69 ദിവസം. ഇതില്‍ 56 ദിവസവും വെന്റിലേറ്ററില്‍ ഇന്‍ഡ്യൂസ്ഡ് കോമയിലും. അവയവങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ 19 ദിവസം കൃത്രിമ ശ്വാസകോശ മെഷീന്റെ സഹായത്തോടെയാണ് രക്തത്തിലേക്ക് ഓക്‌സിജന്‍ നല്‍കിയത്. ഭര്‍ത്താവ് രക്ഷപ്പെടാന്‍ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് പലതവണ ഡോക്ടര്‍മാര്‍ ഭാര്യയെ അറിയിച്ചു. രോഗികള്‍ മരിക്കുന്നതിന് മുന്‍പ് അവസാനമായി കാണാന്‍ നല്‍കുന്ന അവസരം പോലും ഭാര്യക്ക് ലഭിച്ചു. 

പക്ഷെ ഇതുകൊണ്ടൊന്നും ജയേഷ് തോറ്റില്ല. എന്നുമാത്രമല്ല കൊവിഡ്-19 നെ തോല്‍പ്പിച്ച് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈറസിനെ പോരാടി തോല്‍പ്പിച്ച ജയേഷിന്റെ അനുഭവം അത്ഭുതം തന്നെയാണെന്നാണ് ഇദ്ദേഹത്തെ ചികിത്സിച്ച വിതെന്‍ഷോ ഹോസ്പിറ്റലും, റോയല്‍ ബോള്‍ട്ടന്‍ ഹോസ്പിറ്റലും ഭാര്യ കാമിനിയോട് പറഞ്ഞത്. 

എന്‍എച്ച്എസിന് വലിയ നന്ദിയാണ് ഇപ്പോള്‍ കുടുംബം അറിയിക്കുന്നത്. കൊറോണ എത്രത്തോളം അപകടകരമാകാമെന്നും, ഇതില്‍ നിന്ന് തിരിച്ചുവരാനുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നതാണ് ജയേഷിന്റെ അവസ്ഥ. റോയല്‍ ബോള്‍ട്ടന്‍ ആശുപത്രിയില്‍ നഴ്‌സാണ് 38-കാരിയായ കാമിനി. കമ്പനി ഡയറക്ടറായ ജയേഷിനെ വരവേല്‍ക്കാന്‍ ബോള്‍ട്ടനിലെ ചോര്‍ലി ന്യൂ റോഡില്‍ സുഹൃത്തുക്കളും, അയല്‍ക്കാരും അണിനിരന്നു. 

ഡ്രമ്മുകള്‍ മുഴക്കി ഒരു 'ഹീറോ' വരവേല്‍പ്പാണ് സുഹൃത്തുക്കളും, കുടുംബവും ജയേഷിന് നല്‍കിയത്. അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടന്റ് ഡോ. ഗാരെത് ഹ്യൂഗ്‌സ് പോലും സന്നിഹിതനായി. 2019-ല്‍ ജനുവരിയില്‍ വിവാഹിതരായ ജയേഷും, കാമിനിയും ഹണിമൂണിനായി തായ്‌ലാന്‍ഡ്, ശ്രീലങ്ക, മാല്‍ഡീവ്‌സ് എന്നിവിടങ്ങളില്‍ പോയിരുന്നു. തിരിച്ചെത്തി രണ്ടാം മാസമാണ് ജയേഷ് രോഗബാധിതനായത്. 




കൂടുതല്‍വാര്‍ത്തകള്‍.