CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 12 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത സുവാറ ബൈബിള്‍ ക്വിസ് മത്സരം വിജയകരമായി മൂന്നാം റൗണ്ടിലേക്ക്; രണ്ടാം റൗണ്ടിലെ അവസാന ആഴ്ച മത്സരത്തില്‍ നൂറുശതമാനം വിജയം നേടിയത് പതിനാല് കുട്ടികള്‍

പ്രെസ്റ്റന്‍ .രണ്ടായിരത്തില്‍പരം കുട്ടികളുമായി തുടങ്ങിയ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ വിജയകരമായി മൂന്നാം റൗണ്ടിലേക്ക്. രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികള്‍ക്കായി ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ മത്സരത്തോടുകൂടി രണ്ടാം റൗണ്ട് മത്സരങ്ങള്‍ സമാപിച്ചു.രണ്ടാം റൗണ്ട് മത്സരങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ കിട്ടിയ അമ്പതുശതമാനം കുട്ടികളാണ് മൂന്നാം റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത്.

രണ്ടാം റൗണ്ടില്‍ മത്സരിച്ച കുട്ടികളുടെ മത്സരഫലം കുട്ടികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ അയച്ചിട്ടുള്ളതായി ബൈബിള്‍ ക്വിസ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . കഴിഞ്ഞ ആഴ്ചത്തെ മത്സരത്തില്‍ എയ്ജ് ഗ്രൂപ്പ് 8 10 ഗ്രൂപ്പില്‍ രണ്ട് കുട്ടികള്‍ നൂറുശതമാനം വിജയം നേടി. എയ്ജ് ഗ്രൂപ്പ് 11 13 നില്‍ എട്ട് കുട്ടികളും 14  17 എയ്ജ് ഗ്രൂപ്പില്‍ നാല് കുട്ടികളും നൂറുശതമാനം വിജയം നേടി. രണ്ടാം റൗണ്ട് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ അഭിനന്ദനങ്ങളും ദൈവാനുഗ്രഹങ്ങളും നേര്‍ന്നു. മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്കുള്ള പഠനഭാഗങ്ങളും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും രൂപത ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട് . സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഓഗസ്റ്റ് 29 നടത്തും. ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ആഴ്ചത്തെ മത്സരത്തില്‍ നൂറ് ശതമാനം വിജയം നേടിയവര്‍ :

 

http://smegbbiblekalotsavam.com/?page_id=595

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.