CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 53 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്നു മുതല്‍. ആവേശത്തോടെ മത്സാര്‍ത്ഥികള്‍

ഫൈനല്‍ മത്സരം ഓഗസ്റ്റ് 29 ന് നടത്തും.

പ്രെസ്റ്റന്‍ ; ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്നു മുതല്‍. രണ്ടായിരത്തില്‍പരം മത്സരാര്‍ത്ഥികളുമായി തുടങ്ങിയ സുവാറ 2020 മത്സരങ്ങള്‍ വിജയകരമായി മൂന്നാം റൗണ്ടിലേക്ക്.

രണ്ടാം റൗണ്ടിലെ മത്സരത്തില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികളാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. മൂന്നാം റൗണ്ടിലേക്ക് മത്സരിക്കുന്ന എല്ലാ കുട്ടികള്‍ക്കും രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോ ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു വിജയ ആശംസകള്‍ നേര്‍ന്നു. ഈ റൗണ്ടിലെ മത്സരങ്ങള്‍ മൂന്ന് ആഴ്ചകളായി നടത്തി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന എട്ട് കുട്ടികള്‍ വീതം ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഫൈനല്‍ മത്സരം ഓഗസ്റ്റ് 29 ന് നടത്തും. ഇന്നു നടക്കുന്ന മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള ലിങ്ക് കുട്ടികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ അയച്ചിട്ടുണ്ട് എന്ന് സുവാറ ബൈബിള്‍ ക്വിസ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു. രൂപതയിലെ മതപഠന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.