CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 28 Minutes 17 Seconds Ago
Breaking Now

ഓടിയെത്തിയവര്‍ കാഴ്ചക്കാരായി നിന്നു ; വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ ചോരവാര്‍ന്നു മരിച്ചു

അപകടം കണ്ടു നിന്നവരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുമായി 15 ഓളം ആളുകള്‍ ഉണ്ടായിരുന്നിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ആരും തയാറായില്ല.

ഓടിയെത്തിയവര്‍ കാഴ്ചക്കാരായി നിന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവ് ചോരവാര്‍ന്ന് മരിച്ചു. തിരുവല്ല മാവേലിക്കര സംസ്ഥാന പാതയിലുണ്ടായ അപകടത്തെ തുടര്‍ന്ന്, പരുക്കേറ്റ തലവടിസൗത്ത് എക്കപ്പുറത്ത് തുണ്ടിയില്‍പറമ്പില്‍ മാത്യു ഏബ്രഹാമിന്റെ മകന്‍ ജിബു ഏബ്രഹാം(23) ആണ് റോഡില്‍ ചോര വാര്‍ന്ന് മരിച്ചത്. ജിബുവും സുഹൃത്ത് തലവടി സ്വദേശി ജെഫിനും സഞ്ചരിച്ച ബൈക്ക് നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിംബിയുടെ കാറുമായി കടപ്ര പുളിക്കീഴില്‍വച്ച് ശനിയാഴ്ച രാവിലെ കൂട്ടിയിടിക്കുകയായിരുന്നു.

എന്നാല്‍, അപകടം കണ്ടു നിന്നവരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുമായി 15 ഓളം ആളുകള്‍ ഉണ്ടായിരുന്നിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ആരും തയാറായില്ല. ഡോ. ബിംബിയും മറ്റൊരു വാഹനത്തില്‍വന്ന സ്ത്രീയും കൂടി, വീണുകിടന്ന യുവാവിന്റെ അടുത്തേക്ക് എത്തിയെങ്കിലും ഇവര്‍ക്കു തന്നെ എടുത്തുമാറ്റാന്‍ കഴിഞ്ഞില്ല.

അപകടം നടന്ന് 20 മിനിറ്റ് സമയം തലയില്‍ നിന്ന് ചോര ഒഴുകുന്ന നിലയിലായിരുന്നു ജിബു. പിന്നീട് യാത്രക്കാരായ പെരിങ്ങര സ്വദേശി പി.വി. സതീഷ് കുമാറും തിരുമൂലപുരം സ്വദേശി മുരളീദാസും ചേര്‍ന്ന് ജിബുവിനെ റോഡില്‍ നിന്ന് മാറ്റി കിടത്തുകയായിരുന്നു. ഇതിനിടയില്‍ പൊലീസെത്തി മറ്റൊരു വാഹനത്തില്‍ കയറ്റി ജിബുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ജെഫിനെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിദേശത്ത് ജോലിയിലായിരുന്ന ജിബു തിരികെപ്പോകാനിരിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.