CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 8 Seconds Ago
Breaking Now

ബാലഭാസ്‌കറിന്റെ മരണം ; അന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇ കോണ്‍സുലേറ്റില്‍

ബാലഭാസ്‌കറിന്റെത് അപകട മരണമാണെന്ന് മൊഴി നല്‍കിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയാണ്

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോയെന്ന് സംശയം ഉണരവേ ശക്തമായ ചില തെളിവുകള്‍ പുറത്തുവരുന്നു. കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കിയ വ്യക്തിയാണ് കെ എസ് ആര്‍ടിസി ഡ്രൈവര്‍. ആ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചതും. എന്നാല്‍ ഈ ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായി ജോലി ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബാലഭാസ്‌കറിന്റെത് അപകട മരണമാണെന്ന് മൊഴി നല്‍കിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയാണ്. ബാലുവിന്റെ കാറിന് പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം അപകടമെന്ന സ്ഥിരീകരണത്തിലെത്തിയത്. എന്നാല്‍ അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ബസ് ഡ്രൈവറായതും നിലവിലെ സ്വര്‍ണ്ണക്കടത്തു കേസു കൂടി കൂട്ടിവായിക്കുന്നതോടെ ദുരൂഹതയേറുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.