CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 14 Seconds Ago
Breaking Now

കല്‍പറ്റ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ ; ഉടമയ്‌ക്കെതിരെ സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണം

ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും നൗഫല്‍ പറഞ്ഞു.

മുണ്ടക്കൈ- ചൂരല്‍മല മാതൃകാ ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടില്‍ വിള്ളലുണ്ടെന്ന് പരാതിപ്പെട്ട ദുരന്തബാധിതനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി കെ ടി നൗഫലിനെതിരെയാണ് സിപിഎം അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്ഷേപമുന്നയിക്കുന്നത്. 

ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും നൗഫല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നു പണം വാങ്ങി നൗഫല്‍ നുണ പറയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. പോസ്റ്റുകളുടെ താഴെ നൗഫലിനെ അസഭ്യം പറയുന്നവരുമേറെയാണ്. ടൗണ്‍ഷിപ്പിലെ വീടു വേണ്ടെന്ന് വച്ച് നൗഫല്‍ കോണ്‍ഗ്രസ് നല്‍കുന്ന വീട് സ്വീകരിക്കുകയാണു വേണ്ടതെന്നും ചിലര്‍ കമന്റിടുന്നു. സൈബര്‍ ആക്രമണത്തിനെതിരെ ഇന്നു പൊലീസില്‍ പരാതി നല്‍കുമെന്ന് നൗഫല്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 16 ബന്ധുക്കളെയാണ് നൗഫലിന് നഷ്ടമായത്. പുതുതായി നിര്‍മ്മിച്ച വീടും ഒലിച്ചുപോയി. പ്രവാസിയായിരുന്ന നൗഫല്‍ ഇപ്പോള്‍ ഒട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. വീട്ടില്‍ ചോര്‍ച്ചയെന്ന് പരാതിപ്പെട്ടതോടെയാണ് വിമര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.