CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 11 Seconds Ago
Breaking Now

ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്ക്‌ ഇത് അഭിമാന നിമിഷം; ബ്രിട്ടീഷ് കറന്‍സില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ മുഖം ആലേഖനം ചെയ്യാന്‍ ഒരുങ്ങി റോയല്‍ മിന്റ്; ബ്രിട്ടീഷ് പൗണ്ടില്‍ ഇടംപിടിക്കുന്ന ആദ്യത്തെ വെള്ളക്കാരന്‍ അല്ലാത്ത വ്യക്തിയായി മഹാത്മാ ഗാന്ധി!

ബ്രിട്ടീഷ് കറന്‍സിയില്‍ ഇടംപിടിക്കുന്ന ആദ്യ ബെയിം വ്യക്തിയാകും മഹാത്മാ ഗാന്ധി

ബ്രിട്ടീഷ് കറന്‍സിയില്‍ മുഖം ആലേഖനം ചെയ്യപ്പെടുന്ന ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയായി ഇന്ത്യയുടെ രാഷ്ട്രപിതാവ്. കോയിനുകള്‍ക്കായി തീമുകളും, ഡിസൈനുകളും നിര്‍ദ്ദേശിക്കുന്ന റോയല്‍ മിന്റ് അഡൈ്വസറി കമ്മിറ്റിയാണ് മഹാത്മാ ഗാന്ധിയുടെ മുഖം ബ്രിട്ടീഷ് നാണയതതില്‍ പതിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നെടുംതൂണായി നിന്ന വ്യക്തിയുടെ മുഖം ആലേഖനം ചെയ്യാനുള്ള നാണയങ്ങളുടെ പണിപ്പുരയിലാണ് റോയല്‍ മിന്റ്. 

ആധുനിക ബ്രിട്ടനെ രൂപകല്‍പ്പന ചെയ്യുന്നതില്‍ സംഭാവനകള്‍ നല്‍കിയ ബ്ലാക്ക് & മൈനോറിറ്റി എത്‌നിക് (ബെയിം) വിഭാഗങ്ങളെ അംഗീകരിക്കാനുള്ള പ്രചരണങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്‍ കൂടിയായ ചാന്‍സലര്‍ ഋഷി സുനാക് പിന്തുണ നല്‍കിയിരുന്നു. 'കറുത്തവരും, ഏഷ്യന്‍ ന്യൂനപക്ഷം സമൂഹങ്ങളും യുകെയുടെ ചരിത്രത്തിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്', മുന്‍ ടോറി സ്ഥാനാര്‍ത്ഥിയും, വീ ടൂ ബില്‍റ്റ് ബ്രിട്ടന്‍ ക്യാംപെയിന്‍ നേതാവുമായ സെഹ്രാ സെയ്ദിക്ക് അയച്ച കത്തില്‍ സുനാക് കുറിച്ചു. 

ബ്രിട്ടീഷ് കറന്‍സിയില്‍ ഇടംപിടിക്കുന്ന ആദ്യ ബെയിം വ്യക്തിയാകും മഹാത്മാ ഗാന്ധി. മുന്‍പ് ആര്‍മിയുടെ ആദ്യത്തെ കറുത്ത സൈനിക ഓഫീസര്‍ വാള്‍ട്ടര്‍ ടള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്മാരക നാണയങ്ങളില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഇതൊന്നും നിയമപരമായ വിനിമയത്തിന് ഉപയോഗിച്ചിട്ടില്ല. യുകെയുടെ കോയിനുകളില്‍ ബെയിം സമൂഹങ്ങളെ അംഗീകരിക്കണെമന്ന് ആവശ്യപ്പെട്ട് റോയല്‍ മിന്റ് അഡൈ്വസറി കമ്മിറ്റിക്ക് ഋഷി സുനാക് കത്തയക്കുകയും ചെയ്‌തെന്ന് ട്രെഷറി അറിയിച്ചു. 

അഹിംസാ വാദത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് കൂട്ടായ്മയുടെ മുഖം നല്‍കിയ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഗാന്ധിയുടെ പൂര്‍വ്വകാലം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്ന സമയത്താണ് ബ്രിട്ടീഷ് കറന്‍സിയില്‍ അദ്ദേഹത്തിന് സ്ഥാനം നല്‍കുന്നതെന്ന് ശ്രദ്ധേയമാണ്. ആഫ്രിക്കന്‍ താമസകാലത്ത് കറുത്തവരോട് വിദ്വേഷം പുലര്‍ത്തിയ വ്യക്തിയാണ് ഗാന്ധിയെന്നാണ് ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.