CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 40 Seconds Ago
Breaking Now

സുശാന്തിന്റെ മരണം ; റിയ ചക്രവര്‍ത്തിയോട് ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍, മരിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പണം തട്ടിയെടുക്കല്‍ എന്നീ ആരോപണങ്ങളില്‍ തുടര്വേഷണത്തിനായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.

നടിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോടും വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുശാന്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിയയോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനുമെതിരെ നടന്റെ പിതാവ് പാറ്റ്‌ന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പണം തട്ടിയെടുത്തുവെന്നും മാനസികമായി സുശാന്തിനെ പീഡിപ്പിച്ചുവെന്നുമാണ് പിതാവിന്റെ ആരോപണം.

ബിഹാര്‍ സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരം കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.