CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 47 Seconds Ago
Breaking Now

ഇതിന് പിന്നിലുള്ള സത്യം നമ്മള്‍ തീര്‍ച്ചയായും അറിയണം' ; സുശാന്തിന് നീതി ലഭിക്കണമെന്നും നടന്‍ അനുപം ഖേര്‍

ബോളിവുഡ് നടന്‍  സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍  പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ അനുപം ഖേര്‍. നടന്റെ  കുടുംബവും ആരാധകരും സത്യം അറിയാന്‍ അര്‍ഹരാണെന്നും ഖേര്‍ വ്യക്തമാക്കുന്നു.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് അനുപം ഖേറിന്റെ പ്രതികരണം. ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്ന ഹാഷ് ടാഗിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ആര് ഏത് ഭാഗത്ത് നില്‍ക്കുന്നു എന്നതിനെക്കുറിച്ചല്ല, ഈ കേസ് യുക്തിസഹമായ ഒരു നിഗമനത്തിലെത്തുന്നു എന്ന ഉറപ്പാക്കലാണ്, നാം സത്യം അറിഞ്ഞിരിക്കണം അനുപം ഖേര്‍ ട്വിറ്ററില്‍ വ്യക്തമാക്കി .

ഈ വിഷയത്തില്‍ ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 50,000 സിദ്ധാന്തങ്ങളുണ്ട്,

അവയോട് യോജിക്കുകയോ യോജിക്കുകയോ ചെയ്യാം,  പക്ഷേ  അദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളും, നമ്മള്‍ അവരോടൊപ്പമുണ്ടെന്ന് അവര്‍ക്ക് തോന്നണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.