CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 23 Seconds Ago
Breaking Now

മരിച്ചവര്‍ പുനര്‍ജനിച്ചോ? കൊറോണ മരണകണക്ക് പുതുക്കി, 5000 പേരുടെ കുറവ്! പോസിറ്റീവ് ടെസ്റ്റ് നടത്തി 28 ദിവസത്തിനകം മരിച്ചവര്‍ മാത്രം കണക്കില്‍; ഓള്‍ഡാമില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ വരുന്നു

ആഗസ്റ്റ് 8 വരെയുള്ള ഒരാഴ്ചയ്ക്കിടെ 255 പുതിയ കേസുകളാണ് മേഖലയില്‍ സ്ഥിരീകരിച്ചതെന്ന് കൗണ്‍സില്‍

യുകെയിലെ കൊറോണാവൈറസ് മരണസംഖ്യയില്‍ 5000 പേരുടെ കുറവ്. പോസിറ്റീവ് ടെസ്റ്റ് നടത്തി 28 ദിവസത്തിനകം മരിച്ചവരെ മാത്രം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ മേധാവികള്‍ സമ്മതിച്ചതോടെയാണ് 'മരണക്കണക്കില്‍' ഈ കുറവ് വന്നത്. കൊവിഡ്-19 മരണങ്ങള്‍ കണക്കുകൂട്ടുന്ന രീതി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുനഃപ്പരിശോധിച്ചതോടെയാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എണ്ണം കുറച്ചത്. 

ഇതോടെ മുന്‍പ് രാജ്യത്ത് 46,706 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത സര്‍ക്കാര്‍ ഇത് കുറച്ച് 41,329 പേരാണ് വൈറസ് ബാധിച്ച് മരിച്ചതെന്ന് തിരുത്തി. കൊവിഡ്-19 ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ ഇടംപിടിച്ച 56,800 മരണങ്ങള്‍ ബ്രിട്ടനില്‍ സംഭവിച്ചിട്ടുള്ളതായി യുകെയുടെ വിവിധ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സികള്‍ പറയുന്നു. നാല് ദിവസത്തിനിടെ മൂന്നാം തവണയും ആയിരത്തിലേറെ പേര്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയ ദിവസമാണ് മരണസംഖ്യയും കുറച്ചത്. 

ഇതുവരെ ഏത് സമയത്തും, ഏത് കാരണത്താലും മരിച്ച, കൊവിഡ് പോസിറ്റീവായ വ്യക്തികളെ ഔദ്യോഗിക കണക്കില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ രീതി മരണങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണെന്ന് വിദഗ്ധര്‍ വിമര്‍ശിച്ചു. ഇതിനിടെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഓള്‍ഡാമില്‍ ദിവസങ്ങള്‍ക്കകം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗസ്റ്റ് 8 വരെയുള്ള ഒരാഴ്ചയ്ക്കിടെ 255 പുതിയ കേസുകളാണ് മേഖലയില്‍ സ്ഥിരീകരിച്ചതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ബാറുകളും, റെസ്റ്റൊറന്റുകളും, ജിമ്മും ഉള്‍പ്പെടെയുള്ളവ അടയ്ക്കുന്ന വിഷയം അധികൃതര്‍ ചര്‍ച്ച ചെയ്ത് വരികയാണെന്ന് ഓള്‍ഡാം കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ കാതറീന സ്റ്റീഫന്‍സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.