CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 43 Seconds Ago
Breaking Now

സഭയുടെ പ്രാഥമികവും പരമോന്നതവുമായ ദൗത്യം വിശ്വസക്കൈമാറ്റം: റവ.ഡോ. അരുണ്‍ കലമറ്റത്തില്‍

ബിര്‍മിംഗ്ഹാം: സഭയുടെ ബോധ്യങ്ങളില്‍ പൂര്‍ണ്ണമായും പങ്കുചേരാനാവുംവിധം പുതുതലമുറയെ വിശ്വാസത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ഭരിച്ച ഉത്തരവാദിത്വമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭക്കുള്ളതെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞജനും വാഗ്മിയുമായ റവ.ഡോ. അരുണ്‍ കലമറ്റത്തില്‍. രൂപതയിലെ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് ഓണ്‍ലൈന്‍ സമ്മേളനത്തില്‍, കത്തോലിക്കാ സഭയുടെ മതബോധനവും വിശ്വാസ പരിശീലനവും സംബന്ധിച്ച അടിസ്ഥാനപരമായ മേഖലകളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാള്‍മാരായ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, റവ.ഫാ. ജോര്‍ജ് ചേലക്കല്‍, റവ.ഫാ. ജിനോ അരീക്കാട്ട്, ചാന്‍സിലര്‍, റവ.ഫാ. മാത്യു പിണക്കാട്ട്, വൈസ് ചാന്‍സിലര്‍ റവ. ഫാ. ഫാന്‍സ്വാ പത്തില്‍, കൂടാതെ രൂപതയിലെ മറ്റു വൈദികര്‍, സന്യസ്തര്‍, ഡീക്കന്മാര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 130 ലധികം അംഗങ്ങള്‍ പങ്കെടുത്തു.

രൂപതയുടെ നടത്തിപ്പില്‍ സുപ്രധാന പങ്കു വഹിക്കുന്ന 16 കമ്മീഷനുകളുടെയും, ഓരോ കമ്മീഷന്റെയും ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പ്രഖ്യാപനം കമ്മീഷനുകളുടെ ചുമതല വഹിക്കുന്ന വികാരി ജനറാള്‍മാര്‍ നടത്തുകയുണ്ടായി. ഉപദേശകസമിതിയില്‍ അംഗങ്ങള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചും പാസ്റ്ററല്‍ കൗണ്‍സിലിന്റെ പൊതു സ്വഭാവത്തെക്കുറിച്ചും ചാന്‍സിലര്‍ റവ.ഫാ. മാത്യു പിണക്കാട്ട് സംസാരിച്ചു. 

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു കഴിഞ്ഞ മീറ്റിംഗിന്റെ മിനിട്‌സ് അവതരിപ്പിക്കുകയും അംഗങ്ങള്‍ക്കായി നടത്തുന്ന സര്‍വേയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സ്വാഗതവും മതബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സണ്‍ നന്ദിയും അറിയിച്ചു. അഭിവന്ദ്യ പിതാവിന്റെ ഉപസംഹാര പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു.

 

 

 

ഫാ. ടോമി എടാട്ട്

 




കൂടുതല്‍വാര്‍ത്തകള്‍.