CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 28 Seconds Ago
Breaking Now

സ്വത്തല്ല സ്വത്വ ബോധമാണ് പ്രധാനം ; അഭി. ഡോ . മാത്യൂസ് മാര്‍ തിമോത്തിയോസ്

ലണ്ടന്‍ ; മലങ്കര സഭ സ്വത്തിനല്ല സ്വത്വ ബോധത്തിനാണ് അജീവ പ്രധാന്യം നല്‍കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് പറഞ്ഞു. സൂം വഴിയായ് നടന്ന കതോലിക്കേറ്റ് സ്ഥാപന വാര്‍ഷികാഘോഷത്തിന്റെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനതലാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.

എഡി 52ല്‍ വി. മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെയും 1653 ലെ ചരിത്ര പ്രസിദ്ധമായ കൂനന്‍കുരിശ് സത്യത്തിലൂടെ വിദേശ മേല്‍കോയ്മ്മയെ ഉപേക്ഷിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് കാതോലിക്കേറ്റ് സ്ഥാപനമെന്നും അഭിവന്ദ്യ തിരുമേനി പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ അസോയേഷന്‍ ഡയറക്ടര്‍ റവ ഫാ ഡോ വര്‍ഗീസ് വര്‍ഗീസ് മീനടം മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് സ്വാഗതവും വൈദീക സംഘം സെക്രട്ടറി റവ ഫാ വര്‍ഗീസ് മാത്യു നന്ദി അര്‍പ്പിക്കുകയും റവ ഫാ റോബിന്‍ വര്‍ഗീസ് പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുകയും ഭദ്രാസന കൗണ്‍സില്‍ അംഗം സോജി ടി മാത്യു ഭക്തിപ്രമേയം അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് നടന്ന ആഘോഷ പരിപാടിക്ക് മാനേജിങ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ആധ്യാത്മിക സംഘടനാ ഭാരവാഹികള്‍, വൈദീക ശ്രേഷ്ഠര്‍, ഭദ്രാസനത്തിലെ വിവിധ ഇടവക ജനറല്‍, ഭദ്രാസന മലങ്കര അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

സോജി ടി മാത്യു




കൂടുതല്‍വാര്‍ത്തകള്‍.