CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 8 Seconds Ago
Breaking Now

വാറ്റ് കട്ടും, ഫ്‌ളെക്‌സിബിള്‍ ഫര്‍ലോംഗ് സ്‌കീമുമായി ഋഷി സുനാക് വീണ്ടും കാശിറക്കുന്നു; തൊഴിലുകള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലറുടെ 'വിന്റര്‍ പ്ലാന്‍'; കൊവിഡ് വിലക്കുകളില്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം

പുതിയ വേജ് സബ്‌സിഡി സ്‌കീമാണ് ചാന്‍സലറുടെ പദ്ധതിയില്‍ സുപ്രധാനമെന്ന് റിപ്പോര്‍ട്ടുകള്‍

വാറ്റ് വെട്ടിക്കുറയ്ക്കലും, പാര്‍ട്ട്‌ടൈമായി ജോലിയില്‍ തിരികെയെത്തുന്നവര്‍ക്ക് പുതിയ ഫ്‌ളെക്‌സിബിള്‍ ഫര്‍ലോംഗും ഉള്‍പ്പെടെയുള്ളവയുമായി മള്‍ട്ടി-മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വിന്റര്‍ പ്ലാന്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. പുതിയ ലോക്ക്ഡൗണ്‍ വിലക്കുകള്‍ പ്രഖ്യാപിച്ചതോടെ 540,000 ഹോസ്പിറ്റാലിറ്റി ജോലികള്‍ നഷ്ടമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലര്‍ പുതിയ രക്ഷാപദ്ധതികള്‍ അവതരിപ്പിക്കുന്നത്. 

നവംബറില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ചാന്‍സലര്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ അവസ്ഥയില്‍ ദീര്‍ഘകാല പദ്ധതികള്‍ക്ക് സാധ്യതയില്ലെന്നതാണ് ഇതിന് കാരണം. ഇതിന് പകരമാണ് അടിയന്തര പ്രാധാന്യമുള്ള വിന്റര്‍ ഇക്കോണമി പ്ലാന്‍ അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. ആറ് മാസത്തേക്കെങ്കിലും നീളുന്ന കൊവിഡ് വിലക്കുകള്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയുമായി സുനാക് എത്തുന്നത്.

പുതിയ വേജ് സബ്‌സിഡി സ്‌കീമാണ് ചാന്‍സലറുടെ പദ്ധതിയില്‍ സുപ്രധാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ട്‌ടൈം സേവനം ആവശ്യമുള്ള സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരുടെ ശമ്പള ഫണ്ടില്‍ സഹായം നല്‍കുന്ന ജര്‍മ്മന്‍ സ്‌കീം മോഡലാണ് സുനാക് ഇംഗ്ലണ്ടിലും പരീക്ഷിക്കുക. 50 മുതല്‍ 60 ശതമാനം വരെ സാധാരണ മണിക്കൂറില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം കവര്‍ ചെയ്യാന്‍ സാധിക്കുമോയെന്നും സര്‍ക്കാര്‍ അധികൃതര്‍ പരിശോധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ഫര്‍ലോംഗ് സ്‌കീമിനേക്കാള്‍ ലാഭകരവുമാണെന്നതാണ് സുപ്രധാനം. 

ഫ്‌ളെക്‌സിബിള്‍ ഫര്‍ലോംഗ് സ്‌കീമിന്റെ സഹായത്തോടെ ജോലിക്കാരുടെ പ്രവര്‍ത്തന സമയം ചുരുക്കുമ്പോഴും ഇവരെ ബുക്കില്‍ നിന്ന് പുറത്താക്കാതെ രക്ഷിക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കും. ശമ്പളത്തിന് ഏകദേശം 30,000 പൗണ്ട് വരെ പരിധി നിശ്ചയിച്ചാകും സര്‍ക്കാര്‍ ഈ അനുകൂല നിലപാട് സ്വീകരിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.