CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 36 Seconds Ago
Breaking Now

വോര്‍സ്റ്ററില്‍ സ്ത്രീകളെയും, കുട്ടികളെയും ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകല്‍ സംഘം; സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ 14-കാരനെ തട്ടിയെടുക്കാന്‍ ശ്രമം; രക്ഷിതാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം; പട്രോളിംഗ് ഊര്‍ജ്ജിതമാക്കി വെസ്റ്റ് മേഴ്‌സിയ പോലീസ്

ചെറുപ്പക്കാരായ സ്ത്രീകളെയും, കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോകല്‍ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14-കാരനായ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ വോര്‍സ്റ്റര്‍ മേഖലയില്‍ ആശങ്ക രൂക്ഷമാകുന്നു. വിവിധ ഇടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങളില്‍ ഒടുവിലത്തേത്താണ് ഈ സംഭവമെന്ന് പോലീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 10 മുതല്‍ വോര്‍സ്റ്റര്‍ ആര്‍ബോര്‍ടം മേഖലയില്‍ ഇത്തരം ഏഴ് ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വലിയ പുരുഷന്‍മാരാണ് ഇരകളോട് തങ്ങള്‍ക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടത്. 

ടുഡര്‍ ഗ്രാഞ്ചെ അക്കാഡെമിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാന്‍ഡ ചെസ്‌വര്‍ത്തിന് മുന്നിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. സെപ്റ്റംബര്‍ 25ന് വീട്ടിലേക്കുള്ള ചെറിയ വഴിയിലാണ് രണ്ട് പേര്‍ നിലയുറപ്പിച്ചതെന്ന് ആണ്‍കുട്ടി പറയുന്നു. നടക്കാനുള്ള വഴി തീരെ ചെറുതാണ്, അരികില്‍ കാറുകളും പാര്‍ക്ക് ചെയ്തിരുന്നു. കടന്നുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ കുട്ടി മുന്നോട്ട് നടന്നെങ്കിലും മറ്റൊരു വ്യക്തി തന്റെ ബ്ലേസറില്‍ കയറിപ്പിടിച്ച് അവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും സാന്‍ഡ വെളിപ്പെടുത്തി. 

ഇതോടെ തന്നെ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്ന് സാന്‍ഡ ബാഗ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബഹളം വെച്ചപ്പോള്‍ ഇവര്‍ തന്റെ അടുത്തേക്ക് വന്നതോടെയാണ് ഓടിക്കളഞ്ഞതെന്ന് കുട്ടി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതോടെ സാന്‍ഡയ്ക്കും, മറ്റൊരു മകള്‍ക്കും പിതാവ് അലക്‌സ് പാനിക് അലാം വാങ്ങിനല്‍കി. സംഭവത്തെക്കുറിച്ച് അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. നായയുമായി കളിക്കാന്‍ പ്രദേശത്ത് രണ്ട് പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. പട്ടാപ്പകല്‍ പോലും സുരക്ഷിതമല്ലെന്ന് അലക്‌സ് മറ്റ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കി. 

ചെറുപ്പക്കാരായ സ്ത്രീകളെയും, കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോകല്‍ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ സംഭവങ്ങളില്‍ ഇവരെ ഓടിച്ചിടുകയും, പിടികൂടുകയും ചെയ്യുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. റെയിന്‍ബോ ഹില്‍ മേഖലയിലെ ആസ്റ്റ്‌വുഡ് റോഡില്‍ 15-കാരി എല്ലെസി റോബിന്‍സണും സമാനമായ അവസ്ഥ നേരിട്ടിരുന്നു. സെപ്റ്റംബര്‍ 20നായിരുന്നു സംഭവം. സംഭവങ്ങളുടെ എണ്ണമേറിയതോടെ ജാഗ്രത പാലിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ദുരൂഹമായ സാഹചര്യങ്ങള്‍ മെസ്റ്റ് മേഴ്‌സിയ പോലീസിനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.