CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 33 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ അടച്ചുപൂട്ടാന്‍ ബോറിസ്; സ്വന്തം പാര്‍ട്ടിക്കാരുടെ എതിര്‍പ്പ് അവഗണിച്ച് നഗരം 3 ടിയര്‍ ലോക്ക്ഡൗണിലാക്കും; കൂടുതല്‍ ഫര്‍ലോംഗ് പണം വേണമെന്ന് മേയര്‍; അടച്ചുപൂട്ടാന്‍ സമ്മതമേകി ലങ്കാഷയര്‍

വലിയ തോതിലുള്ള ലോക്ക്ഡൗണിന് വേണ്ടിയാണ് ശാസ്ത്രജ്ഞര്‍ വാശിപിടിക്കുന്നത്

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിനെ ടിയര്‍ 3 ലോക്ക്ഡൗണിലേക്ക് നീക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. നോര്‍ത്തേണ്‍ ടോറി എംപിമാര്‍ എതിര്‍പ്പ് ശക്തമാക്കുമ്പോഴും ശാസ്ത്രജ്ഞരുടെ ഉപദേശം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. മാഞ്ചസ്റ്ററിലെ ബലിയാടാക്കുകയാണെന്ന് ആരോപിക്കുന്ന മാഞ്ചസ്റ്റര്‍ ആന്‍ഡി ബേണ്‍ഹാമിനൊപ്പം നിരവധി കണ്‍സര്‍വേറ്റീവ് എംപിമാരും അണിനിരന്നു കഴിഞ്ഞു. ലിവര്‍പൂളില്‍ മാത്രം അടിച്ചേല്‍പ്പിച്ച കര്‍ശനമായ ലോക്ക്ഡൗണാണ് മാഞ്ചസ്റ്ററിലും ആവര്‍ത്തിക്കുന്നത്. 

നോര്‍ത്തില്‍ നടപ്പാക്കുന്നത് പരീക്ഷണാര്‍ത്ഥമുള്ള വിലക്കുകളാണെന്ന് മേയര്‍ ആന്‍ഡി ആരോപിക്കുന്നു. ലണ്ടനിലാണ് ഈ അവസ്ഥ രൂപപ്പെട്ടതെങ്കില്‍ ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ മേയറുടെ നിലപാട് പരിഗണിക്കാതെ നഗരത്തെ ടിയര്‍ 3 ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന മേയറുടെ ഭീഷണിയൊന്നും ബോറിസ് പരിഗണിക്കുന്നില്ലെന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 

ലങ്കാഷയറാണ് ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററിന്റെ നിര്‍ദ്ദേശപ്രകാരം ലോക്ക്ഡൗണിലാകുന്ന മറ്റൊരു മേഖല. എന്നാല്‍ കര്‍ശനമായ വിലക്കുകളെ സ്വീകരിക്കാനുള്ള സന്നദ്ധത ഇവര്‍ അറിയിച്ചിട്ടുണ്ട്. ടിയര്‍ 3 ലോക്ക്ഡൗണ്‍ വരുന്നതോടെ ബാറുകളും, പബ്ബുകളും അടയ്‌ക്കേണ്ടി വരുമെന്ന് മാത്രമല്ല ഇന്‍ഡോറില്‍ സമ്പര്‍ക്കത്തില്‍ വരുന്നതിന് വിലക്കും വരും. അതേസമയം പ്രധാനമന്ത്രിയുടെ 3 ടിയര്‍ ലോക്ക്ഡൗണ്‍ സിസ്റ്റം പരാജയപ്പെടുമെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകരുടെ നിലപാട്. 

ഇതിലും വലിയ തോതിലുള്ള ലോക്ക്ഡൗണിന് വേണ്ടിയാണ് ശാസ്ത്രജ്ഞര്‍ വാശിപിടിക്കുന്നത്. സര്‍ക്യൂട്ട് ബ്രേക്കര്‍ പ്ലാനാണ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുന്നോട്ട് വെയ്ക്കുന്നത്. രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ ആക്കിയെങ്കില്‍ മാത്രമേ വിജയിക്കൂവെന്നാണ് ഇവരുടെ നിലപാട്. അതേസമയം മാഞ്ചസ്റ്റര്‍ മേയറുടെ ഇടപെടലിനെതിരെ ഹെല്‍ത്ത് സെക്രട്ടറി രംഗത്ത് വന്നു. പാര്‍ട്ടി രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ മാറ്റ് ഹാന്‍കോക് ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.