CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 30 Seconds Ago
Breaking Now

ഈ മാസം പ്രതിദിനം 690 കൊവിഡ് മരണങ്ങള്‍? മുന്നറിയിപ്പ് ലഭിച്ചതോടെ ഓപ്പറേഷനുകള്‍ റദ്ദാക്കി ആശുപത്രികള്‍; കൊവിഡ് കേസുകള്‍ ഇരട്ടിക്കാന്‍ ഏഴ് ദിവസം പോലും വേണ്ട!

രോഗികളോട് സര്‍ജറിക്കായി ഇനിയും കാത്തിരിക്കണമെന്ന് പറയേണ്ടി വരുന്നത് ഹൃദയഭേദകമാണെന്ന് സര്‍ജന്‍മാര്‍

അടിയന്തരമല്ലാത്ത ഓപ്പറേഷനുകള്‍ റദ്ദാക്കി ആശുപത്രികള്‍. കൊറോണാവൈറസ് മഹാമാരി മൂലം കേസുകള്‍ രണ്ടാഴ്ച കൊണ്ട് ഇരട്ടിയായതോടെയാണ് സര്‍ജറികള്‍ റദ്ദാക്കപ്പെട്ടത്. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് നിരവധി ആശുപത്രികളുടെ പ്രതീക്ഷ. ഇതോടെയാണ് സര്‍ജറികള്‍ റദ്ദാക്കാന്‍ നിശ്ചയിച്ചത്. ഈ സര്‍ജറികള്‍ ആറ് മാസം വൈകി നടക്കാന്‍ ഇരിക്കവെയാണ് പുതിയ തിരിച്ചടി. 

ഡെറിഫോര്‍ഡ് ഹോസ്പിറ്റലില്‍ അടിയന്തരമല്ലാത്ത മുന്‍പ് നിശ്ചയിച്ച സര്‍ജറികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് പ്ലൈമൗത്ത് എന്‍എച്ച്എസ് ട്രസ്റ്റ് വ്യക്തമാക്കി. ദിവസേനയുള്ള കേസ് നടപടികള്‍ സാധാരണ നിലയില്‍ നടക്കുന്നുണ്ട്. സുപ്രധാന ഘട്ടത്തിലൂടെയാണ് കാര്യങ്ങള്‍ കടന്നുപോകുന്നതെന്നും, മുന്‍പ് നിശ്ചയിച്ച കാര്യങ്ങള്‍ പിന്‍വലിക്കുമെന്നും ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് വാര്‍ബര്‍ട്ടണ്‍ ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ വ്യക്തമാക്കി. 

ഈ മാസത്തില്‍ തന്നെ പ്രതിദിവം 690 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒഎന്‍എസ് കണക്ക് പ്രകാരം ഇന്‍ഫെക്ഷനില്‍ ആഴ്ചയില്‍ 50 ശതമാനം വര്‍ദ്ധനയുണ്ട്. ഇംഗ്ലണ്ടില്‍ ഓരോ ദിവസവും 47,000 പേര്‍ക്ക് കൊവിഡ് പിടിപെടുന്നതായാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ ബയോസ്റ്റാറ്റിക്‌സ് യൂണിറ്റ് സേജിന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. കേസുകള്‍ ഇരട്ടിക്കാന്‍ ഏഴ് ദിവസം പോലും വേണ്ടിവരുന്നില്ലെന്നും അവര്‍ കണക്കാക്കുന്നു. 

എന്നാല്‍ രോഗികളോട് സര്‍ജറിക്കായി ഇനിയും കാത്തിരിക്കണമെന്ന് പറയേണ്ടി വരുന്നത് ഹൃദയഭേദകമാണെന്ന് സര്‍ജന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ തന്നെ തിങ്ങിനിറഞ്ഞ അവസ്ഥയാണ്, രണ്ടാഴ്ച കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് പിടിയില്ലെന്നും ലങ്കാഷയറിലെ ഒരു ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.