CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 56 Seconds Ago
Breaking Now

സ്‌റ്റോക്ക്-ഓണ്‍-ട്രെന്റ്, കവന്‍ട്രി, സ്ലോ എന്നിവിടങ്ങള്‍ ടിയര്‍ 2 ലോക്ക്ഡൗണിലേക്ക്; വിലക്കുകള്‍ ശനിയാഴ്ച മുതല്‍; നോട്ടിംഗ്ഹാംഷയര്‍ കര്‍ശനമായ വിലക്കുകളുടെ തൊട്ടരികിലെന്ന് ഹാന്‍കോക്; മാഞ്ചസ്റ്ററില്‍ എന്‍എച്ച്എസ് നൈറ്റിംഗേല്‍ ആശുപത്രി വീണ്ടും തുറക്കുന്നു

വാറിംഗ്ടണില്‍ ടിയര്‍ 3 ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ അധികൃതകര്‍ കൂടിയാലോചന നടത്തുകയാണെന്ന് മാറ്റ് ഹാന്‍കോക്

ശനിയാഴ്ച മുതല്‍ സ്റ്റോക്ക്-ഓണ്‍-ട്രെന്റ്, കവന്‍ട്രി, സ്ലോ എന്നിവിടങ്ങളില്‍ ടിയര്‍ 2 ലോക്ക്ഡൗണിലാകുമെന്ന് പ്രഖ്യാപിച്ച് മാറ്റ് ഹാന്‍കോക്. നോട്ടിംഗ്ഹാംഷയറിലെ വിലക്കുകള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കുമെന്ന സൂചനയും ഹെല്‍ത്ത് സെക്രട്ടറി നല്‍കി. ഇതോടെ 745,000 കൂടുതല്‍ ജനങ്ങള്‍ കൂടി ഇന്‍ഡോറില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സമ്പര്‍ക്കം ഉള്‍പ്പെടെ വിലക്കുകള്‍ നേരിടും. ബ്രിട്ടനില്‍ ഏകദേശം 40 മില്ല്യണ്‍ ജനങ്ങളാണ് ലോക്ക്ഡൗണില്‍ കഴിയുന്നത്. 

വാറിംഗ്ടണില്‍ ടിയര്‍ 3 ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ അധികൃതകര്‍ കൂടിയാലോചന നടത്തുകയാണെന്ന് മാറ്റ് ഹാന്‍കോക് മുന്നറിയിപ്പ് നല്‍കി. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. ചില ഭാഗങ്ങളില്‍ കേസുകള്‍ കൈവിട്ട് ഉയരുന്നതിനാല്‍ കൗണ്ടിയുടെ ചില ഭാഗങ്ങളെ കര്‍ശന വിലക്കുകളിലേക്ക് നീക്കാന്‍ നോട്ടിംഗ്ഹാംഷയര്‍ ലോക്കല്‍ മേധാവികള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. അതേസമയം ടിയര്‍ 3 ലോക്ക്ഡൗണിലേക്ക് അടുത്ത ആഴ്ച എത്തിച്ചേരുന്ന മാഞ്ചസ്റ്ററിലെ എന്‍എച്ച്എസ് നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ വീണ്ടും തുറക്കാന്‍ ധാരണയായി. 

അടുത്ത ആഴ്ച അവസാനത്തോടെ മാഞ്ചസ്റ്റര്‍ സെന്‍ഡ്രല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ തയ്യാറാക്കിയ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനത്തില്‍ തിരിച്ചെത്തുമെന്ന് എന്‍എച്ച്എസ് ലോക്കല്‍ ബോസ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടില്‍ വീണ്ടും തുറക്കുന്ന ആദ്യ താല്‍ക്കാലിക ആശുപത്രിയാകും ഇത്. യുകെയില്‍ ആദ്യ ഘട്ടം ഒതുങ്ങിയ ജൂണില്‍ അടച്ചതിന് ശേഷമാണ് വീണ്ടും രോഗികളുടെ എണ്ണമേറുന്ന സാഹചര്യത്തില്‍ നൈറ്റിംഗേല്‍ തുറക്കുന്നത്. അതേസമയം കൊറോണാവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ സ്വീകരിക്കുന്നതിന് പകരം അധിക റിഹാബിലിറ്റേഷന്‍ നല്‍കാനാണ് സൗകര്യം വിനിയോഗിക്കുക. 

മാഞ്ചസ്റ്ററില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ടിയര്‍ 3 ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ഇംഗ്ലണ്ടില്‍ ഏറ്റവും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുള്ള ഇടമാണ് നഗരം. മഹാമാരിയെ നേരിടാന്‍ ഇംഗ്ലണ്ടിലും കര്‍ശനമായ ടിയര്‍ 5 വിലക്ക് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി നിക്കോള സ്റ്റര്‍ജന്‍ വെളിപ്പെടുത്തിയത് രോഷപ്രകടനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന ശാസ്ത്രജ്ഞരുടെ ആവശ്യം ബോറിസ് ജോണ്‍സണ്‍ തള്ളിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.