CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes Ago
Breaking Now

നോട്ടിംഗ്ഹാമിലും, വാറിംഗ്ടണിലും ടിയര്‍ 3 വിലക്കുകള്‍ പ്രഖ്യാപിച്ചു; എട്ട് മില്ല്യണ്‍ ജനങ്ങള്‍ കര്‍ശനമായ ലോക്ക്ഡൗണില്‍; യുകെയില്‍ 20,890 പുതിയ കേസുകള്‍, 102 മരണങ്ങള്‍

നടപടികള്‍ സ്വീകരിക്കാന്‍ സമയമായെന്നും, കൂടുതല്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി

ഈ ആഴ്ച അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ ഏകദേശം 8 മില്ല്യണ്‍ ജനങ്ങള്‍ കര്‍ശനമായ കൊവിഡ്-19 വിലക്കുകള്‍ നേരിടും. നോട്ടിംഗ്ഹാംഷയറിലെ നാല് വ്യത്യസ്ത ഭാഗങ്ങള്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ടിയര്‍ 3 ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇത്. സര്‍ക്കാരുമായി മൂന്ന് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 

നോട്ടിംഗ്ഹാം സിറ്റി, ഗെഡ്‌ലിംഗ്, ബ്രോക്‌സ്‌ടോവ്, റഷ്‌ക്ലിഫ് എന്നിവിടങ്ങളിലാണ് കര്‍ശനമായ നടപടികള്‍ നടപ്പാക്കാന്‍ അധികൃതര്‍ സമ്മതിച്ചിരിക്കുന്നത്. മഹാമാരിയുടെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് നടപടികള്‍. ഭക്ഷണം വിളമ്പാത്ത എല്ലാ പബ്ബുകളും, ബാറുകളും ഇതോടെ അടച്ചിടേണ്ടി വരും. ഒരുമിച്ച് താമസിക്കാത്ത ആളുകളുമായി ഇന്‍ഡോറിലും, പ്രൈവറ്റ് ഗാര്‍ഡനിലും, ബിയര്‍ ഗാര്‍ഡനിലും ഇടപഴകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. 

വാറിംഗ്ടണിലും സമാനമായ വിലക്കുകള്‍ നടപ്പാക്കാന്‍ ധാരണയായിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് അര്‍ദ്ധരാത്രി മുതല്‍ വിലക്ക് നടപ്പാക്കാന്‍ തീരുമാനിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കൗണ്ടിയിലും, വാറിംഗ്ടണിലുമുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് നം.10 നേരിട്ട് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. നടപടികള്‍ സ്വീകരിക്കാന്‍ സമയമായെന്നും, കൂടുതല്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. 

നിലവില്‍ ലിവര്‍പൂള്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍, സൗത്ത് യോര്‍ക്ക്ഷയറിലെ വലിയ പ്രദേശങ്ങള്‍ എന്നിവയിലായി 7 മില്ല്യണ്‍ ജനങ്ങള്‍ ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ നേരിടുന്നുണ്ട്. ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന സേജ് കമ്മിറ്റിയുടെ നിലപാടിനെ പ്രതിരോധിച്ചാണ് സര്‍ക്കാര്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ നടപ്പാക്കി വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.